Wednesday 19 December 2018 02:14 PM IST : By സ്വന്തം ലേഖകൻ

മക്ബൂല്‍ സല്‍മാൻ വിവാഹിതനായി; വിവാഹ വിഡിയോ കാണാം

maq1

നടൻ മക്ബൂല്‍ സല്‍മാന്‍ വിവാഹിതനായി. മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കൂട്ടിയുടെ മകനാണ് മക്ബൂല്‍. കാസര്‍കോട് സ്വദേശിയും മസ്‌കറ്റില്‍ സ്ഥിരതാമസക്കാരിയുമായ അല്‍മാസാണ് വധു. ഏപ്രില്‍ ഒന്നിന് വൈകിട്ട് നെടുമ്പോശ്ശേരിയില്‍ വെച്ചായിരുന്നു നിക്കാഹ്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആസിഫ് അലി നായകനായെത്തിയ അസുരവിത്തിലൂടെയാണ് മക്ബൂല്‍ സിനിമയിലേക്കെത്തിയത്. മമ്മൂട്ടി ചിത്രമായ കസബയാണ് മക്ബൂലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹ വിഡിയോ കാണാം;