Tuesday 15 January 2019 02:21 PM IST : By സ്വന്തം ലേഖകൻ

അറുപത്തിരണ്ടാം വയസ്സില്‍ ’മിസ്റ്റര്‍ ബീന്‍’ വീണ്ടും അച്ഛനാവുന്നു!

bean-001

കുട്ടികളായാലും മുതിർന്നവരായാലും മിസ്റ്റര്‍ ബീനിനെ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ലോകത്തിനു മുന്നിൽ റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന നടൻ അറിയപ്പെടുന്നത് മിസ്റ്റര്‍ ബീനായാണ്. ബീനിന്റെ പ്രേക്ഷക സമ്മിതി അത്രയേറെ ഉണ്ട്. മിസ്റ്റർ ബിൻ  അറുപത്തിരണ്ടാം വയസ്സില്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

bean002

കാമുകിയും നടിയുമായ ലൂയിസ് ഫോര്‍ഡിലുള്ള അറ്റ്കിന്‍സണിന്റെ ആദ്യത്തെ കുഞ്ഞാണിത്. മുപ്പത്തിമൂന്നുകാരിയായ ലൂയിസും അറ്റ്കിന്‍സണും മൂന്നു വര്‍ഷമായി ഒരുമിച്ചാണ് താമസം. ചാനല്‍ 4 ന്റെ ഹാസ്യ പരിപാടികളിലൂടെ പ്രശസ്തയായ നടിയാണ് ലൂയിസ്. 2013 ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്.

bean003

ബിബിസിയിലെ മുന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇന്ത്യന്‍ വംശജ സുനേത്ര ശാസ്ത്രിയാണ് അറ്റ്കിന്‍സണിന്റെ ആദ്യ ഭാര്യ. ഇരുപത്തിയഞ്ച് വര്‍ഷമാണ് നീണ്ട ബന്ധത്തിനൊടുവിൽ 2013 ലാണ് ഇരുവരും തമ്മിൽ വേര്‍പിരിഞ്ഞത്. ഈ വിവാഹത്തില്‍ അറ്റ്കിന്‍സണ്‌ രണ്ട് മക്കളുണ്ട്. ഇരുപത്തിമൂന്ന് വയസ്സുള്ള മകനും ഇരുപത്തിയൊന്നുകാരിയായ മകളും.