Monday 08 January 2018 02:58 PM IST : By സ്വന്തം ലേഖകൻ

ബിസിനസ് രംഗത്തേക്ക് ആര്യയും!

arya-business1

അവതാരകയായും നടിയായും തിളങ്ങിയ ആര്യ ഇനി ബിസിനസ് രംഗത്തേക്ക്. ആര്യയുടെ പുതിയ സംരംഭം ‘ആറോയ’ ജനുവരിയിൽ തിരുവനന്തപുരത്ത് ആരംഭിക്കും.

"കുട്ടികാലം മുതലേയുള്ള സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു ഡിസൈനർ വിയർ സ്റ്റോർ തുടങ്ങണമെന്നത്. ആ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ." ആര്യ പറയുന്നു. രശ്മി വരുണും വരുൺ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികൾ.