Thursday 07 December 2017 10:46 AM IST : By സ്വന്തം ലേഖകൻ

13 കോടിരൂപയുടെ ബ്രാ!

bra1

എല്ലാകാലത്തും ഫാഷൻ പ്രേമികളുടെ കണ്ണിലും കരളിലുമുടക്കുന്ന കിടിലൻ ഫാഷൻ വസ്ത്രങ്ങളാണ് വിക്ടോറിയാസ് ഫാഷൻ അവതരിപ്പിക്കാറുള്ളത്. അടിവസ്ത്ര വിഭാഗത്തിൽ ഇത്രയേറെ ഫാഷൻ പരീക്ഷണങ്ങൾ ലോകത്തൊരിടത്തും തന്നെ ഇതിനോടകം ഇറക്കിയിട്ടില്ല എന്നു തന്നെ പറയാം. ഇത്തവണയും അവർ ഒരു പുതിയ ഐറ്റവുമായി ഫാഷൻ പ്രേമികളെ പിടിച്ചിരുത്തി. സംഗതി ഇതാണ് 13 കോടി രൂപയുടെ ബ്രാ. സംഭവം സത്യമാണ്. ഫാഷന്‍ ആക്‌സസ്‌റീസ് നിര്‍മാതാക്കളായ മോവാഡ് ആണ് ഈ ബ്രായുടെ നിര്‍മാതാക്കള്‍. ബ്രസീലിയന്‍ മോഡലായ ലിയാസ് റിബെയ്‌റോ ആണ് ഈ ‘പ്രിഷ്യസ്’ ബ്രാ അവതരിപ്പിച്ചത്.

bra3

വൈരകല്ലുകള്‍ പതിപ്പിച്ച അതിമനോഹരമായ ബ്രായുടെ മനോഹാരിത വര്‍ധിപ്പിച്ചിരിക്കുന്നത് ഒപ്പം നൽകിയിരിക്കുന്ന നെക്ക് പീസ് പോലുള്ള നെക്ക്ലൈൻ ആണ്. ഇന്ദ്രനീലം, വജ്രം തുടങ്ങിയ ആറായിരത്തോളം മറ്റ് ചെറിയ അമൂല്യരത്‌നങ്ങള്‍ പിടിപ്പിച്ച് സ്വര്‍ണത്തിലാണ് ബ്രാ നിര്‍മ്മിച്ചിരിക്കുന്നത്. 350 മണിക്കൂര്‍ സമയമെടുത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 15 മില്യണ്‍ ഡോളര്‍ വിലവരുന്ന ബ്രായാണ് ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വിലപിടിച്ചത്. 2000ത്തിലായിരുന്നു അത് പുറത്തിറങ്ങിയത്.

bra2

റാമ്പിലെ കറുത്ത സുന്ദരിയായ ലിയാസ് ഇതണിഞ്ഞ് വന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞിരിക്കുന്നു. വെള്ളി ചിറകുകള്‍ കൂടി അണിഞ്ഞാണ് ഒരു മാലാഖയെ പോലെയാണ് ലിയാസ് റാമ്പില്‍ ചുവടുവെച്ചത്.