Thursday 08 February 2018 02:47 PM IST : By സ്വന്തം ലേഖകൻ

ജിമിക്കി കമ്മലിന് ടീം നാച്ചിന്റെ ചടുലതയും! വെളിപാടിന്റെ പുസ്തകത്തിലെ ഗാനത്തിന്റെ ഈ വിഡിയോ കണ്ടു നോക്കൂ

nach

ജിമിക്കി കമ്മൽ എങ്ങും തരംഗമാകുമ്പോൾ പുതിയ വേർഷനുമായി ടീം നാച്ച്. ഉത്തരേന്ത്യൻ നൃത്ത ട്രൂപ്പായ ടീം നാച്ചിന്റെ വിഡിയോ യൂട്യൂബിൽ അക്ഷരാർഥത്തിൽ തരംഗമാവുകയാണ്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് വൻ ഹിറ്റായതോടെ നിരവധി പേരാണ് പാട്ടിനൊത്ത് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.


അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ ഗാനത്തിന് ചുവടുവയ്ക്കാൻ  കഴിഞ്ഞതിൽ ആഹ്ളാദമുണ്ടെന്ന കുറിപ്പോടു കൂടിയാണ് ടീം നാച്ച് നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സ്വദേശികളായ സൊനാലും, നിക്കോളുമാണ് ഈ മലയാള ഗാനത്തിനൊത്ത് ചുവടുവെച്ചിരിക്കുന്നത്. പാട്ട് വലിയ വേഗത്തിലുള്ളതല്ലെങ്കിലും അതിമനോഹരമാണെന്ന് ഇവർ കുറിച്ചിരിക്കുന്നത്.