Thursday 08 February 2018 02:06 PM IST : By സ്വന്തം ലേഖകൻ

ഓൺലൈൻ ഷോപ്പിങിൽ ചാകര വരുന്നു! ഈ മാസം വമ്പൻ വിലക്കുറവ് വരുമോ?

ecommercenew

ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഇ കൊമേഃഴ്സ് സൈറ്റുകൾ വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ തയാറെടുക്കുന്നു. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായി കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വന്‍ ഓഫറുകളുമായി രംഗത്തു വരുമെന്ന് റിപ്പോർട്ട്.

ജൂലൈ ഒന്നു മുതല്‍ രാജ്യമാകെ ഒറ്റനികുതിക്ക് കീഴില്‍ വരുന്നതോടെ തങ്ങളുടെ 20,000 കോടി രൂപയുടെ സ്‌റ്റോക്കുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടം വരുമെന്ന ഭയത്താലാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാനുള്ള ശ്രമം. ഫ്ലിപ്കാർട്ടും സ്നാപ്ഡീലും അടക്കമുള്ള ഇ കൊമേഴ്സ് സൈറ്റുകൾ വമ്പൻ ഓഫറുകളുമായി രംഗത്തുവരുമെന്നാണ് റിപ്പോർട്ട്.

ജൂലൈ 1ന് മുമ്പ് സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ വിറ്റുതീര്‍ന്നില്ലെങ്കില്‍ തങ്ങള്‍ക്ക് വന്‍തോതിലുള്ള നഷ്ടമുണ്ടാകുമെന്നാണ് ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. 40 ശതമാനത്തില്‍ നിന്നും 60 ആയി ഉയര്‍ത്തിയ ജിഎസ്ടി നികുതിഭാരം ഒഴിവാക്കണമെങ്കില്‍ നിയമം പ്രാബല്യത്തില്‍ വരും മുമ്പ് നിലവിലെ ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കണം. വസ്ത്രങ്ങള്‍, ചെരുപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഘടകഭാഗങ്ങള്‍, വാച്ചുകള്‍, ലേഡീസ് ബാഗ്, തുകല്‍ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാന്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം ഉപയോക്താക്കളെ സംബന്ധിച്ച് ചാകരയാകുമെന്നു സാരം.