Saturday 03 February 2018 03:16 PM IST : By സ്വന്തം ലേഖകൻ

കേരള ബ്ലാസ്റ്റേഴ്സിനെ തുണച്ച് ഇഞ്ചുറി ‍ടൈമിലെ സി.കെ വിനീതിന്റെ ഗോള്‍; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ

ckv

കേരള ബ്ലാസ്റ്റേഴ്സ് വന്‍ ജയം നേടിയത് സിനിമാ ട്വിസ്റ്റോടെ  ഇഞ്ചുറി ‍ടൈമില്‍ കടന്നു വന്ന മലയാളി താരം സി.കെ വിനീതിന്റെ ലോകോത്തര ഗോളിലൂടെയാണ് എന്നത് എല്ലാ കായിക പ്രേമികളും ചര്‍ച്ച ചെയ്യുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ മറ്റൊരു രസകരമായ ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല. 93-ാം മിനുറ്റില്‍ പുനെയെ തകര്‍ത്തെറിഞ്ഞ് വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം.

ആദ്യ പകുതി വരെ ഗോള്‍ രഹിത സമനില തുടര്‍ന്നപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അപ്രതീക്ഷിതമായ ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.  സി.കെ വിനീതിന്റെ വിജയം ഉറപ്പിച്ച ഗോളിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാവുകയായിരുന്നു.

ckv3

മഞ്ഞപ്പടയുടെ അഭിമാന താരമായി മലയാളികളുടെ സ്വന്തം സി.കെ വിനീത് പ്രശംസിക്കപ്പെടുമ്പോല്‍ ഇഞ്ചുറി ടൈമിലെ എന്‍ട്രി ആണ് ചര്‍ച്ച.

ckv4
ckv5

നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തിയത്.

ckv6

മലയാളത്തിലെ കോമഡി ചിത്രങ്ങളിലുള്ള ചില സാഹചര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രോളന്മാര്‍ ഈ സംഭത്തെ ആഘോഷമാക്കിയത്.

ckv2


അവസാന മിനിറ്റില്‍ ഒരു മരണമാസ് ഗോള്‍ അതാണ് എന്റെ ഒരു സ്റ്റൈല്‍ എന്നു സി.കെ വിനീതിനെ പ്രശംസിക്കാനും മറക്കുന്നില്ല ഇവര്‍.