Saturday 17 November 2018 05:22 PM IST

ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും അന്നു മുന്നിൽ കണ്ടില്ല! പ്രിയപ്പെട്ട ‘തേപ്പുകാരി’യുടെ വേദനിപ്പിക്കുന്ന കഥ

V.G. Nakul

Sub- Editor

s-1

തേപ്പുകാരിയായിരുന്നു കുറച്ചു നാൾ മുൻ‌പു വരെ സ്വാസിക മലയാളികൾക്ക്. ഇപ്പോൾ കുടുംബങ്ങള്‍ നെഞ്ചിലേറ്റിയ മിനിസ്ക്രീൻ നായികയും. കട്ടപ്പനയിലെ ഹൃത്വിക്റോഷൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ സ്വാസിക അവതരിപ്പിച്ച ‘തേപ്പു’കാരി കാമുകിയുടെ കഥാപാത്രം അത്രത്തോളം പ്രേക്ഷക മനസ്സിൽ പതിഞ്ഞു. സാക്ഷാൽ മമ്മൂട്ടി പോലും ഒരു ടെലിവിഷൻ പരിപാടിക്കിടെ സ്വാസികയെ വിശേഷിപ്പിച്ചത് ‘തേപ്പുകാരി’യെന്ന്. പതിഞ്ഞ പേരിൽ നിന്ന് മോചനം തേടി എത്തിയത് മിനിസ്ക്രീനിൽ. സിനിമയിലെ തേപ്പുകാരി അവിടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയായി. സീരിയലിൽ പുതിയ പരീക്ഷണങ്ങളുമായി കരിയറിൽ വിജയത്തിന്റെ പടികൾ ചവിട്ടിക്കയറുമ്പോഴും സ്വാസിക മനസ്സിന്റെ കോണിൽ മായാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുഃഖകാലമുണ്ട്. സിനിമയെന്ന മോഹവുമായി സകലതും ഉപക്ഷിച്ചിറങ്ങി ഒടുവിൽ മരണത്തിൽ അഭയം പ്രാപിക്കാൻ തയ്യാറെടുത്ത വേദനയുടെ ഭുതകാലം. താരമാകും മുൻപ് തന്റെ ഇഷ്ടങ്ങൾക്കു പിന്നാലെ ഒരു പെൺകുട്ടി നടന്നതിന്റെ, അവൾ നേരിട്ട പ്രതിസന്ധികളുടെ ആരുമറിയാത്ത, ആരോടും പറയാത്ത കഥ സ്വാസിക ‘വനിത ഓൺലൈനുമായി’ പങ്കു വയ്ക്കുന്നു.

കാറിൽ വന്നിടിച്ച ആൾക്കെതിരേ പരാതി പറയാൻ പോയി, പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ആ കഥ പറയുന്നു ഡോ. ഷാജു

s3

‘‘സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. സ്വപ്നങ്ങളിൽ നിറയെ സിനിമയും അതിന്റെ നിറങ്ങളും മാത്രം. പഠിക്കുന്ന കാലത്താണ് സിനിമയിലേക്കു വന്നത്. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനിൽ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയിൽ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടർന്ന് തമിഴിൽ മൂന്നു സിനിമകൾ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും എവിടെയോ പാളി. കാര്യമായ അവസരങ്ങൾ കിട്ടിയില്ല. ചിലപ്പോൾ ദൗർഭാഗ്യമാകാം, അറിയില്ല.

പ്രതീക്ഷകൾ തകിടം മറിഞ്ഞു.. തമിഴിലാണല്ലോ തുടക്കം. അതും നായികയായി. അപ്പോൾ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നു കരുതി. പക്ഷേ വിചാരിച്ചതു പോലെ ഒന്നും നടന്നില്ല. അതിനിടെ മലയാളത്തില്‍ വലിയ ചില അവസരങ്ങൾ ലഭിച്ചു. പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാൽ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങൾ തേടി വന്നില്ല. തുടർന്നുള്ള മൂന്നു വർഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാൻ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നൽ വരിഞ്ഞു മുറുക്കി.

s-4

ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്! സ്വാതി നിത്യാനന്ദ പിടിച്ച പുലിവാല്

എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം ‘സിനിമ... സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.

നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ ‘എന്തായി എന്തായി’ എന്ന ചോദ്യവും. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാൻ വിട്ടാൽ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാൻ തുടങ്ങി. ചുറ്റും കുത്തുവാക്കുകൾ. ആരുടെയും മുഖത്തു നോക്കാൻ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷൻ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വർഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവിൽ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വർഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയൽ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വർണ്ണക്കടുവയും’ ചെയ്തത്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. മികച്ച അവസരങ്ങൾ ലഭിക്കുന്നു, ആഗ്രഹിച്ചതു പോലെ ജീവിക്കുന്നു.’’– സീരിയലിനെ വെല്ലുന്ന ജീവിത കഥ പറയുമ്പോൾ സ്വാസികയുടെ ശബ്ദത്തിൽ സന്തോഷവും ആത്മവിശ്വാസവും.

‘ആളുകൾ അങ്ങനെ പലതും പറയും, അതു കേട്ടാർക്കും പരിഭവമരുത്!’; ‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്

s2

ഇനി തേപ്പുകാരിയാകില്ല

സിനിമയിൽ നിന്നു പൂർണ്ണമായി സീരിയലിലേക്കു മാറി എന്നു പറയാനാകില്ല. ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. എന്നിലെ നടിയെ ആളുകൾ തിരിച്ചറിഞ്ഞത് സീരിയലിലൂടെയാണ്. എനിക്കെന്റെതായ ഒരു ഇടം കിട്ടിയതും മിനി സ്ക്രീനിലാണ്. അപ്പോഴും എല്ലാവരെയും പോലെ എനിക്കും സിനിമ എന്ന ‘മാജിക്കൽ വേൾഡിൽ’ എത്തിപ്പെടാനാണ് താത്പര്യം. അതിന്റെ ചവിട്ടുപടിയാണ് സീരിയലും ആങ്കറിങ്ങുമൊക്കെ.

വിവാഹശേഷം ഇതാദ്യമായി ക്യാമറയ്ക്കു മുന്നിൽ; ഭാവനയുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ–വിഡിയോ

ചെറുപ്പക്കാർക്കിടയിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് ‘തേപ്പുകാരി’ എന്ന പേരിലും ആ കഥാപാത്രത്തിലൂടെയുമാണ്. അതിൽ സന്തോഷമേയുള്ളൂ. എന്നു വച്ച് ആരും ഇന്നേ വരെ ‘അയ്യേ’ എന്ന രീതിയിൽ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. എങ്കിലും ആ ഇമേജിൽ നിന്നു മാറി വെല്ലുവിളിയുയർത്തുന്ന മറ്റു ചില കഥാപാത്രങ്ങൾ കൂടി അവതരിപ്പിക്കണമെന്നുണ്ട്. മമ്മൂക്ക പോലും ഒരു പരിപാടിയിൽ എന്നെ തിരിച്ചറിഞ്ഞത് ‘തേപ്പുകാരി’ എന്നു പറഞ്ഞിട്ടാണ്. ചെറുതെങ്കിലും ആ കഥാപാത്രം നോട്ടബ്ൾ ആയതുകൊണ്ടാകുമല്ലോ അത്. പലരും അത്തരത്തിൽ മാർക്ക് ചെയ്യപ്പെടുന്നതിൽ സങ്കടമില്ലേ എന്നൊക്കെ ചോദിക്കും. പക്ഷേ എനിക്കിതു വരെ അങ്ങനെ തൊന്നിയിട്ടില്ല. പക്ഷേ ഇനി അതുപോലത്തെ ഒരു കഥാപാത്രം വന്നാൽ ചിലപ്പോൾ ചെയ്യില്ല. കാരണം ടൈപ്പ് കാസ്റ്റ് ആയിപ്പോകും. അല്ലങ്കിൽ ഒരു വലിയ സിനിമയും അവസരവുമായിരിക്കണം.

ഇംഗ്ലീഷിലും തമിഴിലും മനോഹരമായി സംസാരിച്ച് സദസ്സിനെ കയ്യിലെടുത്ത് മഞ്ജു വാരിയർ; ചിത്രങ്ങൾ, വിഡിയോ

ഗ്ലാമറസ് ഫോട്ടോഷൂട്ട്

മലയാളി പ്രേക്ഷകർ എന്നെ ഇതു വരെ അങ്ങനെയൊരു അപ്പിയറൻസിൽ കണ്ടിട്ടില്ല എന്നതാകും അത്തരമൊരു ഞെട്ടലിനു കാരണം. സീരിയലിലും സിനിമയിലും എന്തിനധികം വ്യക്തി ജീവിതത്തിൽ പോലും എന്നെ ട്രഡീഷണൽ ലുക്കിലാണ് അധികം കാണുക. അങ്ങനെയുള്ള എന്നെ ഇങ്ങനെയൊരു ഫോട്ടോഷൂട്ടിൽ കണ്ടപ്പോൾ അത്ഭുതം തോന്നിയതാകാം. പക്ഷേ എനിക്കതു വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല. ഒരു മേക്കോവറിനു വേണ്ടി മനപൂർവം തന്നെ ചെയ്തതാണത്.

കുടുംബം

വീട് മൂവാറ്റുപുഴയിലാണ്. അച്ഛന്‍ വിജയ കുമാർ, അമ്മ ഗിരിജ, സഹോദരൻ ആകാശ്. സ്കൂളും കോളേജും നിർമ്മലയിലായിരുന്നു. പൂജ വിജയ് എന്നാണ് എന്റെ യഥാർത്ഥ പേര്. തമിഴിൽ അഭിനയിച്ചപ്പോൾ സ്വാസിക വിജയ് എന്നാക്കി. ഇപ്പോൾ ‘സൂത്രക്കാരൻ’ എന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രം അവതരിപ്പിക്കുന്നു. ‘സ്വർണ്ണ മത്സ്യങ്ങൾ’ എന്ന ചിത്രത്തിലും നല്ല വേഷമാണ് അവതരിപ്പിക്കുന്നത്.

കുഞ്ഞുവാവയുടെ പേരിടൽ ചടങ്ങിന് കസവുസാരിയിൽ സുന്ദരിയായി കാവ്യ; ചിത്രം വൈറൽ

‘ശരീരം എന്ന തടവറയിൽ നിന്നും മോചിപ്പിക്കപ്പെട്ട നിങ്ങൾക്ക് അഭിവാദ്യങ്ങൾ’; ശിശുദിന അധ്യാപികയ്ക്ക് പിന്തുണ; കുറിപ്പ്

സിനിമയെ വെല്ലുന്ന കിഡ്നാപ്പിങ്! അന്യമതസ്ഥനെ വിവാഹം ചെയ്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; നെട്ടോട്ടമോടി ഭര്‍ത്താവ്

കല്യാണപ്പെണ്ണിനുള്ള പൊന്ന് നൽകാനെത്തി; കണ്ടറിഞ്ഞത് അതിലും വലിയ ദുരിതം; രണ്ടരലക്ഷം തേടി ഫിറോസ്–വിഡിയോ

അക്ഷരയുടെ ചിത്രങ്ങൾ ചോർത്തിയത് പ്രമുഖ നടിയുടെ മകൻ?; അന്വേഷണം മുൻകാമുകനിലേക്ക്; നാടകീയം