Tuesday 13 November 2018 05:28 PM IST

കാറിൽ വന്നിടിച്ച ആൾക്കെതിരേ പരാതി പറയാൻ പോയി, പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ആ കഥ പറയുന്നു ഡോ. ഷാജു

V.G. Nakul

Sub- Editor

s-1

ആ നിമിഷം ഷാജുവിന്റെ മനസ്സിലൂടെ പാഞ്ഞു പോയ കാഴ്ചകൾ ഏതു സീരിയലിലെ ഉദ്വേഗജനകമായ നിമിഷങ്ങളെയും വെല്ലുന്നതായിരുന്നു. ഒരു നൊടിയിട മതി എല്ലാം കീഴ്മേൽ മറിയാൻ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിറം പുരട്ടിയ കഥകൾ, ‘പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സീരിയൽ നടന്‍ അറസ്റ്റിൽ’ എന്ന വാർത്താ തലക്കെട്ടുകൾ, തകരുന്ന കുടുംബവും കരിയറും. 20 വർഷത്തെ കഠിന പ്രയത്നത്തിലൂടെ താന്‍ പടുത്തുടർത്തിയതൊക്കെ ചീട്ടു കൊട്ടാരം പോലെ വീണുടയുന്ന കാഴ്ച സങ്കൽപ്പിക്കാൻ പോലുമാകില്ല. ഇല്ല, എനിക്കു പരാതിയില്ല. ആർക്കും മുഖം കൊടുക്കാതെ പൊലീസ് സ്‌റ്റേഷന്റെ പടികൾ ഇറങ്ങുമ്പോൾ ഡോ. ഷാജുവിന്റെ ഹൃദയം നൊന്തു. നീതി നിഷേധിക്കപ്പെട്ടവന്റെ, അപമാനിക്കപ്പെട്ടവന്റെ, നുണയുടെ മുഖത്തു നോക്കി നീറി നിൽക്കുന്നവന്റെ നൊമ്പരം ആ കലാകാരനെ മൂടി. ഇപ്പോഴും ആ സംഭവം പറയുമ്പോൾ ഷാജുവിന്റെ വാക്കുകൾ ധാർമ്മിക രോഷത്താൽ ചുട്ടു പഴുക്കും. ശബ്ദം കരുത്താർജിക്കും.

ഡോ. ഷാജുവിന് മുഖവുരയുടെ ആവശ്യമില്ല. മലയാളിയുടെ സ്വീകരണമുറികളിലെ നിത്യ സന്ദർശകനായി, ജനപ്രീതി സമ്പാദിച്ച സിനിമ–സീരിയൽ താരം. കഴിഞ്ഞ 20 വർഷമായി മിനിസ്ക്രീനിൽ സജീവമാണ്. ഇരുപതോളം സീരിയലുകൾ, വ്യത്യസ്ത കഥാപാത്രങ്ങൾ, സിനിമകളിൽ മികച്ച അവസരങ്ങൾ. ഇന്നും പ്രേക്ഷക മനസ്സിൽ ജ്വലിച്ചു നിൽക്കുന്നതാണ് ജ്വാലയായി എന്ന സീരിയലിലെ ഷാജുവിന്റെ കഥാപാത്രം. ദന്ത ഡോക്ടർ കൂടിയായ ഷാജുവിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നീതിക്കു വേണ്ടി ശബ്ദമുയർത്തിയതിന്, നീതിയില്ലാത്ത അവഹേളനത്തിനിരയാകേണ്ടി വന്ന കഥ ഷാജു ‘വനിത ഓൺലൈനുമായി’ പങ്കു വച്ചു.

s-3

ദൈവം പുഞ്ചിരിക്കുന്ന മൊമന്റ് ;വെഡ്ഡിംഗ് ഫൊട്ടോഗ്രാഫറായ മിധു ‘ന്യൂബോൺ’ ഫൊട്ടോഗ്രാഫറായ കഥയിങ്ങനെ

‘‘ഒരു പെൺകുട്ടിക്കു കിട്ടുന്ന നിയമ പരിരക്ഷ എത്ര മാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ചെറിയ തെളിവാണിത്. എനിക്കു നേരിട്ട മോശം അനുഭവം നിൽക്കട്ടെ, അത് എത്ര വലിയ വിപത്തുകൾക്ക് കാരണമായേക്കാം, ആരുടെയൊക്കെ ജീവിതം തകർത്തേക്കാം ? ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഒരു വർഷം മുമ്പാണ് സംഭവം. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയുടെ സമയത്ത്. തിയേറ്ററിലേക്കു പോകുകയായിരുന്ന എന്റെ വണ്ടിയുടെ പിന്നിൽ മറ്റൊരു വണ്ടി വന്നു തട്ടി. ഞാൻ ഇറങ്ങി ഇടിച്ച വണ്ടിയുടെ അടുത്തെത്തി. ഡ്രൈവിങ് സീറ്റിലും അടുത്തും രണ്ടു പുരുഷൻമാരാണ്. ആദ്യ കാഴ്ചയിൽ തന്നെ അവർ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. ‘കണ്ണുകാണാൻ പാടില്ലേ’യെന്നു ചോദിച്ചിട്ടും അവർക്ക് യാതൊരു കൂസലുമില്ല.

‘വണ്ടിയാകുമ്പോൾ തട്ടും’ എന്നൊക്കെയാണ് മറുപടി. പെട്ടെന്ന് ‘നിങ്ങളെന്താ മദ്യപിച്ചിട്ടുണ്ടോ’ എന്നു ചോദിച്ച് ഞാൻ പിന്നിലേക്കു നോക്കുമ്പോൾ ഒരു പെൺകുട്ടി, ബാക്ക് സീറ്റിൽ. ഇരുപത് വയസ്സു പ്രായം വരും. ഞാനുടൻ ‘‘ഫാമിലിയുണ്ടോ, സോറി’’ എന്നു പറയുകയും ചെയ്തു. ‘ഞങ്ങൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കെന്താ, പരാതിയുണ്ടെങ്കിൽ പോയി കേസു കൊടുക്ക്’. ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ. അപ്പോഴേക്കും ആളു കൂടി.

s-2

പ്രണയഭാവങ്ങളില്ല, യുഗപുരുഷനായ കണ്ണനെ അനുഭവവേദ്യമാക്കി നിരഞ്ജന ; ഗോവിന്ദ മാധവ വേറിട്ട കാഴ്ചാനുഭവം–വിഡിയോ

ഞാൻ വണ്ടിയുമായി പൊലീസ് സ്റ്റേഷനിലേക്കു പോയി. അവരും പിന്നാലെ വന്നു. സ്റ്റേഷനിലെത്തിയതോടെയാണ് കാര്യങ്ങൾ മറ്റൊരു വഴിക്കായത്. ഞാൻ പരാതി എഴുതുമ്പോൾ പരിചയമുള്ള ഒരു പൊലീസുകാരൻ അടുത്തു വന്നു. ‘വണ്ടിക്ക് വലിയ നഷ്ടം വല്ലതും ഉണ്ടായോ’ എന്നു ചോദിച്ചു. കുറഞ്ഞത് 5000 രൂപയുടെ പണിയുണ്ടെന്നു പറഞ്ഞപ്പോൾ ‘കള സാറേ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ലങ്കിലും ഏറെ വൈകാതെ കാര്യങ്ങൾ വ്യക്തമായി.

ഇടിച്ച വണ്ടിയിലുണ്ടായിരുന്ന പുരുഷൻമാർ അപ്പുറത്ത് ആ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയാണ്. വണ്ടി തട്ടിയ ഉടൻ ഞാൻ ഓടിയിറങ്ങി വന്ന് ഡോർ വലിച്ചു തുറക്കുകയും അസഭ്യം പറയുകയും ആ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമൊക്കെയാണതിൽ എഴുതുന്നതത്രേ. ഞാൻ നടുങ്ങിപ്പോയി. എല്ലാം വെറും നുണ. നട്ടാൽ മുളയ്ക്കാത്ത അസത്യം.

s-4

ആ കുട്ടി പരാതി നൽകിയാല്‍ എനിക്കെതിരെ ക്രിമിനൽ കുറ്റമാകും. മറിച്ച് ഞാൻ നൽകുന്നതോ വെറും പെറ്റി കേസ്. മനസ്സിലേക്ക് ഭയം ഇരച്ച് കയറാൻ തുടങ്ങി. നുണപ്പരാതിയിൽ അപമാനിക്കപ്പെടും എന്നു തോന്നിയപ്പോഴാണ് പൊലീസുകാർ ഒരു സമവായത്തിനു ശ്രമിക്കുന്നതെന്നു മനസ്സിലായി. എതിർ ഭാഗത്തിന്റെ നീക്കത്തിൽ കള്ളം മണത്ത എസ്.ഐ അവരെ വിളിച്ചു ചോദിച്ചപ്പോൾ ആ പെൺകുട്ടി പെട്ടെന്നു മുന്നിലേക്കു ചാടി വന്ന് ‘ഇയാൾ വളരെ മോശമായി സംസാരിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു’ എന്നൊക്കെ പറഞ്ഞത്രേ.

സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഒരു ദാക്ഷണ്യവുമില്ലാതെ പറയുകയാണ്. അപ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ അവിടെ കൂടി. പറഞ്ഞു വരുമ്പോൾ സ്ത്രീ വിഷയമാണ്. പലരും എന്നെ തിരിച്ചറിഞ്ഞ് അടുത്തു വന്നു കാര്യം തിരക്കാൻ തുടങ്ങി. അപമാന ഭാരത്താൽ എന്റെ തൊലി ഉരിഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്നു പുറത്തു കടന്നാൽ മതിയെന്നായി. ഞാൻ പരാതി കൊടുത്താൽ അവരും പരാതി കൊടുക്കുമത്രേ. ഇല്ലങ്കിൽ അവർക്കും പരാതിയില്ല. ഞാൻ പരാതിയില്ല എന്നു പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വിജയിച്ച ഭാവമായിരുന്നു ആ പെൺകുട്ടിയുടെ മുഖത്ത്. ‘ഇത്രയും ചെറുപ്പത്തിൽ ഇത്ര വലിയ കള്ളത്തരങ്ങൾ പറഞ്ഞു പഠിച്ചാൽ ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോൾ ഒരു പാട് ദുഖിക്കേണ്ടി വരും’’– എന്ന് ആ കുട്ടിയോടു പറയാതിരിക്കാൻ എനിക്കായില്ല.

ഒരു പെൺകുട്ടിക്കു കിട്ടുന്ന നിയമ പരിരക്ഷ എത്ര മാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയ ഉദാഹരണമാണ് എനിക്കു നീതി നിഷേധിക്കപ്പെട്ടത്. അതിനു ശേഷം അതുമായി ബന്ധപ്പെട്ടുള്ള യാതൊരു നീക്കത്തിനും ഞാൻ മുതിർന്നില്ല. കൊല്ലത്തുള്ള വണ്ടിയായിരുന്നു ഇടിച്ചത്. അപകടം നടന്ന സ്ഥലത്ത് വച്ച് ഞാൻ ആ വണ്ടിയുടെ കുറെ ചിത്രങ്ങളെടുത്തിരുന്നു. സ്റ്റേഷനിൽ നിന്നിറങ്ങിയ ഉടൻ അതും ഡിലീറ്റ് ചെയ്തു.

അന്ന് വരിക്കപ്ലാവിനെ വരിച്ചു; ഒരുവർഷത്തിനു ശേഷം ചന്ദ്രുവിന് ഡിമാന്റില്ലാത്തൊരു പെണ്ണിനെക്കിട്ടി; അക്കഥ

s-1

ചെറുപ്പം മുതൽ ഒരു മോശം അനുഭവമുണ്ടായാൽ അതിൽ നിയമപരമായി മുന്നോട്ടു പോകുന്ന ആളാണ് ഞാൻ. എന്റെ വീട്ടിൽ മതിലു കെട്ടാൻ അനുമതി നൽകാത്ത മുനിസിപ്പൽ സെക്രട്ടറിയെ15 – ാം വയസ്സിൽ മുൻസിപ്പൽ ഡയറക്ടറേറ്റിൽ വിളിപ്പിച്ച് വിശദീകരണം നേടിയ ആളാണ് ഞാൻ. ആ ഞാൻ ഇവിടെ പതറിപ്പോയി. വലിയ വേദന തോന്നി. അതിനു ശേഷം പല വേദികളിലും ആരും ഇങ്ങനെ ആകാന്‍ പാടില്ല എന്ന അവബോധത്തിനായി ഞാനിതു പറഞ്ഞിട്ടുണ്ട്.

അവരന്നു പരാതി കൊടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു. സത്യം തെളിയിക്കുമ്പോഴേക്കും കരിയറും ജീവിതവുമൊക്കെ നാശമായിട്ടുണ്ടാകും. കൊലപാതക കേസിൽ പോലും തെളിവു വേണം. ഇതിൽ യാതൊരു തെളിവും ആവശ്യമില്ല. പെൺകുട്ടിയുടെ വാക്ക് മാത്രം മതി. ഇപ്പോൾ സ്ത്രീകളോടു ദേഷ്യപ്പെട്ട് ഒരു വാക്ക് പറയാൻ, അപരിചിതരുടെ ഫെയ്സ് ബുക്ക് റിക്വസ്റ്റ് അക്സപ്ട് ചെയ്യാൻ ഒക്കെ പേടിയാണ്. എന്താണെന്നും ഏതാണെന്നും പറയാനാകില്ല.

മനസിൽ ഭയത്തിന്റെ ഒരു വിത്തു വീണു. ഇനി അതില്ലാതാകാൻ പാടാണ്. എന്നു കരുതി എല്ലാ സ്ത്രീകളും അങ്ങനെയാണെന്നല്ല കേട്ടോ... തിരുവനന്തപുരത്താണ് ഞാൻ ജനിച്ചു വളർന്നത്. ഇപ്പോൾ ഖത്തറിലും നാട്ടിലുമായാണ് താമസം. സഹോദരനും കുടുംബവും പതിനഞ്ചു വർഷമായി ഖത്തറിലാണ്. അഞ്ചു വർഷമായി ഞാനും ഫാമിലിയും അവിടെത്തന്നെയാണ്. ഒരു മകളുണ്ട്, ഇവാന. ഷൂട്ടിങ്ങുള്ളപ്പോൾ നാട്ടിൽ വരും. ഭാര്യ ആശ ഡോക്ടറാണ്.

ഞാൻ ഫുൾ ടൈം പ്രാക്ടീസിലല്ല. അഭിനയമാണ് പ്രധാനം. ഇപ്പോൾ രാധിക ശരത്കുമാറിനൊപ്പം തമിഴിൽ ഒരു സീരിയൽ ചെയ്യുന്നു. മലയാളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സീരിയലുകൾ ചെയ്യുന്നില്ല. സിനിമയിലാണ് കൂടുതൽ ശ്രദ്ധ. ക്യാപ്റ്റൻ, അയാൾ ശശി, ഭാസ്ക്കർ ദ റാസ്ക്കൽ തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തു. എന്നു കരുതി സീരിയല്‍ വിട്ടിട്ടില്ല. എന്നെ ഞാനാക്കിയ മേഖലയാണ്. അതിനെ ഒരിക്കലും തള്ളപ്പറയില്ല. ‘ജ്വാലയായ്’ ആണ് ആദ്യ സീരിയൽ. ഇപ്പോൾ 20 വർഷമായി. സ്ത്രീ ജൻമം, മിന്നുകെട്ട്, അങ്ങാടിപ്പാട്ട് തുടങ്ങി 20 സീരിയൽ ചെയ്തു. ഒരു സമയം ഒരു സീരിയലേ ചെയ്യാറുള്ളൂ.

ചെക്കനും പെണ്ണും പ്രതീക്ഷിച്ചത് എട്ടിന്റെ പണി, കിട്ടിയത് മനസു നിറയ്ക്കുന്നൊരു സമ്മാനം; ഹൃദ്യമീ സർപ്രൈസ്–വിഡിയോ

തേനും പച്ചവെള്ളവും കൊടുത്ത് ന്യുമോണിയയ്ക്ക് ‌'പ്രാകൃത ചികിത്സ'; ഇക്കാലത്തും മുറിവൈദ്യനെ തേടി പായുന്നവരോട് ഒരു വാക്ക്!

സ്‌കൂൾ അസംബ്ലിയിൽ ഇത്ര ക്യൂട്ടായ പ്രതിജ്ഞ ആരും എടുത്തുകാണില്ല! വിഡിയോ വൈറൽ

സ്തനങ്ങൾ കണ്ണാടിക്കു മുന്നിൽ നിന്ന് വിവസ്ത്രയായി പരിശോധിക്കാറുണ്ടോ?; ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ സ്തനാർബുദത്തിന്റേതാണ്