Saturday 02 May 2020 03:10 PM IST

മരണം ബാലുവിനെ തട്ടിയെടുത്തു, ഭാഷ പോലും അറിയാത്ത നാട്ടില്‍ നീതുവും ആറു വയസ്സുകാരി രുദ്രലക്ഷ്മിയും! ഘാനയില്‍ നിന്നൊരു കണ്ണീര്‍ കഥ

Vijeesh Gopinath

Senior Sub Editor

neethu

ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയിൽ എത്തിയ ബാലുവിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി. ഘാനയിൽ നീതുവിനെ തനിച്ചാക്കി ബാലു മണ്ണോടു ചേർന്നു.കോവിഡ് ഭീഷണിയുള്ള അതുകൊണ്ടുതന്നെ ബാലുവിനെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുവാൻ സാധിച്ചില്ല. വ്യാഴാഴ്ചയാണ് സംസ്കാരം നടന്നത്. ഇന്ന് വീട്ടിൽ സഞ്ചയന കർമ്മങ്ങൾ നടന്നു. നീതുവും മകളും ഇപ്പോഴും ഘാനയിൽ തന്നെയാണ്. നാട്ടിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലും. മലയാളി അസോസിയേഷൻ പ്രവർത്തകർ ഒപ്പം ഉള്ളതാണ് ഏക ധൈര്യം. വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച നീതുവിനെക്കുറിച്ചുള്ള ഫീച്ചർ  

ഒറ്റപ്പെടലിന്റെ  ഇരുട്ടിലേക്ക് നീതു വീണു പോയിട്ട് ആറ് ദിവസം. ആഫ്രിക്കയിലെ ഘാ നയിലെ മോർച്ചറിയിൽ ഭർത്താവ് ബാലുവിന്റെ മൃതദേഹം. അരികിൽ ആറുവയസ്സുകാരി മകൾ രുദ്രലക്ഷ്മി  ഒന്നും അറിയാതെ നിൽക്കുന്നു. നാട്ടിൽ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ  അച്ഛനുമമ്മയും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു വിന്റെ ഭർത്താവ് ബാലു ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. അധികം മലയാളികൾ ഇല്ലാത്ത ഘാനയിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുൻപാണ് നീതു ബാലുവിന്റെ  അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച്  ജീവിതംതുടങ്ങി അധിക നാളുകൾ ആവും  മുൻപേ ബാലു മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിൽ കഴിയുകയാണ് നീതുവും മകളും.

neethu-22

അപരിചിതമായ നാട്ടിൽ ഭർത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്  നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കൾ പറയുന്നു. പലപ്പോഴും അബോധാവസ്ഥയിലാണ്.  അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് മകൾ രുദ്രാ ലക്ഷ്മിക്ക് മനസ്സിലാവുന്നില്ല. . നീതുവിനെ യും മകളെയും അക്ര യിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുകയാണ്.

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികൾ എല്ലാം നിറഞ്ഞുകവിഞ്ഞതുകൊണ്ട് മൃതദേഹം സൂക്ഷിക്കാൻ ഉള്ള സ്ഥലം പോലും നീതു വിനു  കിട്ടിയില്ല.ഒടുവിൽ മലയാളി അസോസിയേഷൻ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് 40 കിലോമീറ്റർ അകലെയാണ്  മൃതദേഹം സൂക്ഷിച്ചത്.

neethu-23

കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂർ ആണ് ബാലുവിനെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണുവാൻ പോലുമാവാത്ത സങ്കടത്തിൽ അമ്മ മീരയും അച്ഛൻ ദേവദാസും. കെ എസ് ആർ ടി സി  ജീവനക്കാരനായിരുന്ന അച്ഛൻ ദേവദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്.ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു

വിമാനസർവീസുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ എത്രനാൾ അപരിചിതമായ സ്ഥലത്ത് മകൾക്കൊപ്പം നിൽക്കേണ്ടി വരും എന്ന് നീതുവിനു  അറിയില്ല. സാമ്പത്തിക പ്രശ്നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ട് തന്നെ  ഘാനയിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനം എടുക്കേണ്ട അവസ്ഥയിലാണ്. ഒറ്റപ്പെട്ട് കഴിയുന്ന നീതിയും മക്കളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അക്കരയിൽ ബാലുവിനെ സുഹൃത്തുക്കൾ പ്രധാനമന്ത്രിക്കും  മുഖ്യമന്ത്രിക്കും ഉൾപ്പെടെ കത്തുകൾ അയച്ചിട്ടുണ്ട്