Thursday 24 November 2022 03:03 PM IST : By സ്വന്തം ലേഖകൻ

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ! സ്കൂള്‍ വിട്ടുവന്ന കൊച്ചുമകൾ കണ്ട കാഴ്ച കൊലപാതകമെന്ന് നിഗമനം

body-found-kattapana

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം. കുമ്പിടിയമാക്കല്‍ ചിന്നമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇന്നലെ വൈകിട്ടാണ് വീട്ടിലെ അടുക്കളയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞുവെന്നാണ് വിവരം. തുടക്കം മുതല്‍ ബന്ധുക്കൾ ചിന്നമ്മയുടെ മരണത്തിൽ ദുരൂഹത സംശയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് ഞെട്ടിപ്പിക്കുന്ന കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ‌ കൊലപാതകത്തിന് പിന്നിലുള്ളത് ആരാണെന്ന് പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷമേ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വരു. പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ച് ഗ്യാസ് ലീക്ക് ആക്കിയതിനു ശേഷം ചിന്നമ്മയുടെ ശരീരത്തിൽ തീ പിടിപ്പിക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുന്നുണ്ട്. അപകട സമയത്ത് മറ്റ് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. മകനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. മകന്റെ മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഗ്യാസ് മറിഞ്ഞു വീണ അവസ്ഥയിൽ കിടക്കുകയായിരുന്നു.