Friday 11 November 2022 03:07 PM IST : By സ്വന്തം ലേഖകൻ

‘ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്’; മമ്മൂട്ടിക്കൊപ്പം കൊച്ചുമിടുക്കി, വിഡിയോ വൈറല്‍

mammoooooogirllll

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഒരു കൊച്ചു പെൺകുട്ടിയെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ മനോഹര വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവ മിറിയം അനിൽ എന്ന കൊച്ചുമിടുക്കിയാണ് മമ്മൂട്ടിയ്​ക്കൊപ്പം വിഡിയോയിലുള്ളത്. അമ്മ സിൻസി അനിലിനൊപ്പം ‘കാതൽ’  സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് കൊച്ചുസുന്ദരി. പക്ഷേ, മമ്മൂട്ടി ആരാണെന്നൊന്നും ഇവയ്ക്കറിയില്ല. പക്ഷേ, അവള്‍ക്ക് അങ്കിളിനെ ഇഷ്ടമായി. ഒടുവിൽ തിരികെ പോരാൻ നേരം ഇവയ്ക്കു സങ്കടം. ചോക്ലറ്റു സമ്മാനിച്ചാണ് മമ്മൂട്ടി ഇവയെ യാത്രയാക്കിയത്. സിൻസി അനിലാണ് ഫെയ്സ്ബുക് പേജിലൂടെ ക്യൂട്ട് വിഡിയോ പങ്കുവച്ചത്. കൊച്ചി ഭവൻസിലെ എൽകെജി വിദ്യർഥിനിയാണ് ഇവ.

സിൻസി അനില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇന്നെന്റെ മകൾക്കു അറിയില്ല... അവൾ ചേർന്നുനിൽക്കുന്നതും ഓടിച്ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും...

നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും. ഈ വിഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി.

Tags:
  • Spotlight
  • Social Media Viral