Tuesday 17 July 2018 12:43 PM IST

ആ കുട്ടിയല്ല, ഈ കുട്ടി! വണ്ണമുള്ള കുട്ടിയെന്ന ആ പഴയ ഇമേജ് മാറ്റിയ കഥ പറഞ്ഞ് നിഖില

Rakhy Raz

Sub Editor

nikhila-actress1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദിലീപ് നായകനായ ‘ലവ് 24x7’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് നിഖില. എന്നാൽ പിന്നീട് വലിയൊരു ഇടവേളയ്‌ക്ക്  ശേഷമാണ് വിനീത് ശ്രീനിവാസൻ നായകനായ ‘അരവിന്ദന്റെ അതിഥികൾ’ എന്നീ ചിത്രത്തിലൂടെ താരം വീണ്ടും മലയാളത്തിലെത്തുന്നത്. എവിടെയായിരുന്നു ഇതുവരെ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ‘വനിത’യിലൂടെ മനസ്സ് തുറക്കുകയാണ് നിഖില.   

‘ലവ് 24x7’ ൽ വരുമ്പോൾ ഞാൻ തരക്കേടില്ലാത്തൊരു തടിച്ചിയായിരുന്നു. അതുകൊണ്ട് ‘അരവിന്ദന്റെ അതിഥി’കളിലേക്ക് എന്നെ സജസ്റ്റ് ചെയ്തപ്പോൾ സംവിധായകൻ മോഹൻ സർ ആ കുട്ടി വേണ്ടെന്നാണ് പറഞ്ഞത്. അവസാനം നേരിട്ടു വന്ന് കണ്ട ശേഷമാണ് എന്നെ സെലക്റ്റ് ചെയ്യുന്നത്. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് സങ്കടം വരും, എന്നെ അന്ന് അവർ ഒഴിവാക്കിയിരുന്നെങ്കിൽ എത്ര കഷ്ടമായേനേ എന്നോർത്ത്...

‘ലവ് 24x7’  എന്ന ചിത്രത്തിനു മുൻപ് ഒരു തമിഴ് സിനിമയുടെ ഓഫർ വന്നു. അതിലെ കഥാപാത്രത്തിന് തടി വേണം. അതുകൊണ്ട് ഞാൻ കഷ്ടപ്പെട്ട് ഭക്ഷണം കഴിച്ചുണ്ടാക്കിയ തടിയായിരുന്നു. ബാലേച്ചി വിളിച്ചപ്പൊ ‘എനിക്ക് വണ്ണമുണ്ടല്ലോ അപ്പൊ ശരിയാകുമോ’ എന്ന് ഞാൻ ചോദിച്ചു. ‘ഈ കഥാപാത്രത്തിന് വണ്ണമുള്ളത് പ്രശ്നമല്ല’ എന്നായിരുന്നു മറുപടി. 2016 ലാണ് ആ സിനിമ ചെയ്യുന്നത്. പിന്നീട് ‘അരവിന്ദൻ’ വരുന്നതു വരെ മലയാളം സിനിമകളൊന്നും ചെയ്തില്ല.  

മലയാളികൾ എന്നെ മറന്നു കാണും എന്നാണ് ഞാൻ കരുതിയത്. പക്ഷേ, പലരും ചോദിച്ചത്, സ്വന്തം വീട്ടിലെ കുട്ടിയോടെന്നപോലെ, എവിടെയായിരുന്നു ഇതുവരെ എന്നാണ്. 24x7 ലെ കഥാപാത്രത്തിന് നല്ല റീച്ച് കിട്ടിയിരുന്നു. അതുകൊണ്ടാകും... എന്നെ തടി വയ്പ്പിച്ച സിനിമയെക്കുറിച്ച് അറിയണ്ടേ? ആ സിനിമ റിലീസേ ആയിട്ടില്ല. ഇപ്പോഴും... പക്ഷേ, ഞാൻ തടിയൊക്കെ കുറച്ച് പഴയ പോലെ ആയി. ‘അരവിന്ദന്റെ അതിഥികൾ’ ഹിറ്റായ സ്ഥിതിക്ക് ഇനി ആരും ചോദിക്കില്ലായിക്കും, ‘എവിടെയായിരുന്നു ഇതുവരെ?’ എന്ന്..-
നിഖില പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...