Wednesday 24 November 2021 05:22 PM IST : By സ്വന്തം ലേഖകൻ

കൈകളിലെത്തി അമ്മയുടെ പൊന്ന്... കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി: ഐതിഹാസിക പോരാട്ടം വിജയം

anupama-court-14

ഒടുവിൽ ആ അമ്മയുടെ കണ്ണീരിന് ഫലം കണ്ടു. കുഞ്ഞിനെ അമ്മറിയാതെ ദത്ത് നൽകിയ കേസിൽ കോടതിയുടെ ഐതിഹാസിക വിധി. കുഞ്ഞിനെ അനുപമയ്ക്ക് കോടതി കൈമാറി കോടതിവിധി. കുട്ടിയുടെ വൈദ്യപരിശോധന കുടുംബക്കോടതിയില്‍ തന്നെ നടത്തി. ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് പരിശോധന നടന്നത്. അനുപമയുടെ സാന്നിധ്യത്തിലായിരുന്നു വൈദ്യപരിശോധന. കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയില്‍ എത്തിച്ച ശേഷമായിരുന്നു വിധി. 

സിഡബ്ല്യുസി അധ്യക്ഷയും കോടതിയില്‍ എത്തി. കുഞ്ഞിനെ എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു അസാധാരണ നടപടി.  ഡി.എന്‍.എ. പരിശോധനാഫലം തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി കോടതിയെ അറിയിച്ചു. കുഞ്ഞിന്റെ അവകാശം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ ഹര്‍ജി നല്‍കിയത്.

ഡി എൻ എ ഫലം പുറത്തുവന്നതോടെ യഥാ‍ർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പച്ചിരുന്നു. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്ത് നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഒരു വർഷത്തെയും ഒരുമാസത്തെയും ഒരു ദിവസത്തെയും വേർപിരിയലിനൊടുവിലായിരുന്നു അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടത്. നിർമ്മലാ ശിശുഭവനിൽ രക്ഷിതാക്കൾ കുഞ്ഞിനൊപ്പം ചെലവിട്ടത് അരമണിക്കൂറായിരുന്നു. ഇപ്പോഴിതാ നിയമത്തിന്റെ എല്ലാ നൂലാമാലകളും താണ്ടി അർഹിച്ച കൈകളിലേക്ക് തന്നെ കുഞ്ഞ് എത്തിച്ചേർന്നിരിക്കുന്നു.