Thursday 05 December 2019 12:04 PM IST : By സ്വന്തം ലേഖകൻ

ഈ മുഖങ്ങൾ കണ്ടാൽ ട്രീറ്റ്മെന്റ് ആർക്കാണെന്ന് മനസിലാകില്ല! കാൻസറിനെ ആട്ടിപ്പായിച്ച് ഇണക്കുരുവികൾ; കുറിപ്പ്

badusha ഫോട്ടോ; ശ്യാം ബാബു

സ്നേഹം കൊണ്ട് മുറിവുണക്കാൻ നല്ലപാതിയുണ്ട്, പിന്നെങ്ങനെയാണ് കാൻസറേ നീ അവളെ വേദനിപ്പിക്കുന്നത്. പ്രിയപ്പെട്ടവളെ കാൻസർ വരിഞ്ഞു മുറുക്കിയപ്പോഴും സ്നേഹത്തണലേകി കൂടെ നിന്ന ബാദുഷയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ബാദുഷയുടെ സ്നേഹത്തിന്റെ പങ്കുപറ്റിയ ആ പുണ്യത്തിന്റെ പേര് ശ്രുതി. സോഷ്യൽ മീഡിയ ഹൃദയം കൊണ്ട് ഏറ്റെടുത്ത ആ മുത്തുമണികൾ ഇതാ വീണ്ടും തങ്ങളുടെ അതിജീവന കഥ പങ്കുവച്ചെത്തുകയാണ്. 12 കീമോയ്ക്കൊടുവിൽ കാൻസറിനെ ആട്ടിപ്പായിച്ച കഥയാണ് ഇക്കുറി ഈ ഭാഗ്യജോഡികൾക്ക് പങ്കുവയ്ക്കാനുള്ളത്. കാൻസർ അതിജീവിച്ചവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ അതിജീവനത്തിലാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. കാൻസർ പോരാളിയായ നന്ദു മഹാദേവയാണ് പുതിയ വിശേഷം പങ്കുവച്ചത്.

നന്ദു പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ ഇങ്ങനെ;

ഇവരുടെ മുഖം കണ്ടാൽ ഇവരിൽ ആർക്കാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

ഇല്ല അല്ലേ !

അതാണ് അവരുടെ വിജയവും..

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ശരീരത്തിൽ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്നേഹപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകൾക്ക് ആശംസകൾ...

കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു...

ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം..
മാതൃകയാക്കണം..

ഇവരുടെ കഥ വായിച്ചവർ ഈ സ്നേഹപൂർണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോൾ തോറ്റ് പോയേക്കാം...

ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു...
അതിജീവനത്തിന്റെ ഇണക്കുരുവികൾ

Tags:
  • Inspirational Story