Thursday 04 October 2018 12:30 PM IST

കാന്‍സറിന്‍റെ മൂന്നാം ഘട്ടത്തെ പുഞ്ചിരിയോടെ േനരിട്ട സെറ സാനിറ്ററി വെയേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് എബി

Shyama

Sub Editor

cera1 ഫോട്ടോ: ശ്യാം ബാബു

ഒരിക്കൽ ഒരാളൊരു സ്വപ്നം കണ്ടു. അയാളും ദൈവവും കൂടി കടൽത്തീരത്തു കൂടി നടക്കുകയാണ്. അതിനിടയിൽ അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊ ക്കെ മുന്നിൽ തെളിയുന്നുണ്ട്. ആ സമയത്തെല്ലാം അയാളുെടയും െെദവ ത്തിന്‍റെയും കാല്‍പ്പാടുകൾ കടൽതീരത്തുണ്ട്. പെട്ടെന്നാണ് അയാൾ ശ്ര ദ്ധിച്ചത്. ജീവിതത്തിൽ അയാള്‍ക്കു പ്രതിസന്ധികളും ആപത്തുകളും വ ന്ന സമയത്ത് ഒരാളുടെ കാൽപ്പാടുകൾ മാത്രമേയുള്ളൂ...
സങ്കടവും ദേഷ്യവും മനസ്സിൽ നിറച്ച് അയാൾ ദൈവത്തോട് ചോദിച്ചു. ‘നിന്നെ ഉപാസിക്കുന്നവരെ കൈവിടില്ലെന്നു പറഞ്ഞിട്ട് എനിക്കൊരാപ ത്തു വന്നപ്പോൾ നീ എന്നെ തനിച്ചാക്കിയല്ലേ..?’

ദൈവം ശാന്തനായി പറഞ്ഞു, ‘എന്റെ എത്രയും ശ്രേഷ്ഠനായ കു ഞ്ഞേ... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, ഒരിക്കലും നിന്നെ കൈവിടുകയുമില്ല. നിന്റെ കഷ്ടപ്പാടിന്റെ കാലത്തെല്ലാം ഞാൻ നിന്നെ എടുത്തുകൊണ്ടാണ് നടന്നത്. എന്റെ മാത്രം കാൽപ്പാടുകളാണ് നീ കണ്ടത്.’

 ‘‘ഈ കഥയാണ് എന്റെ ജീവിതം. കാൻസറിന്റെ അവസാനഘട്ട ത്തിൽ നിന്നു ജീവിതത്തിലേക്കു ഞാൻ തിരികെ വന്നെങ്കിൽ അതു ദൈവത്തിന്റെ കരുണയൊന്നു കൊണ്ടു മാത്രമാണ്.’’ സെറ സാനിറ്ററി വെയേഴ്സ് സീനിയർ വൈസ്പ്രസിഡന്റ് എബി റോ ഡ്ഡ്രിഗസ് തന്റെ ഓഫിസ് മുറിയുടെ വശത്തിരുന്ന യേശുവിന്റെ രൂപത്തിൽ തൊട്ട് മുത്തി.

മുൾമുടി തന്ന സ്വപ്നം


കുറേ നാള്‍ മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. യേശു എനിക്ക് മുൾമുടി തരുന്നു. ഇക്കാര്യം പള്ളിയിലെ അ ച്ചനോട് പറഞ്ഞപ്പോള്‍, ‘നിന്നെ കഷ്ടപ്പാടിലൂടെ ഉയ ർത്താനാണ് ദൈവം ശ്രമിക്കുന്നത്’ എന്നായിരുന്നു മറുപടി. അന്നു ഞാൻ ഓർത്തു, എനിക്കെന്തു ക ഷ്ടപ്പാട് വരാൻ? നല്ല കുടുംബമുണ്ട്, ജോലിയുണ്ട്, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ല... പക്ഷേ, ര ണ്ടു മാസം കഴിഞ്ഞപ്പോള്‍ ‘അവന്‍’ വന്നു. തൊ ണ്ടയിലെ അസ്വസ്ഥതയായിരുന്നു, ‘അവന്‍’ എന്‍റെയൊപ്പം കൂടി എന്നതിന് ആദ്യം തന്ന തെളിവ്.

2006 സെപ്റ്റംബറിലായിരുന്നു ഇത്. തൊണ്ടയിലെ അസ്വസ്ഥത കൂടാതെ വെള്ളപാടുകളും ഉണ്ടായിരുന്നു. അതങ്ങനെ കാര്യമാക്കിയില്ല. കുറച്ചുനാൾ കഴിഞ്ഞിട്ടും മാറാതായപ്പോൾ ഡോക്ടറെ കാണിച്ചു. ആന്റിബയോട്ടിക്സ് കഴിച്ചിട്ട് മാറിയില്ലെങ്കിൽ ചെറിയൊരു സർജറി വേണ്ടി വരുമെന്നായിരുന്നു ഉപദേശം. അതും ഞാനത്ര കാര്യമാക്കിയില്ല.

പിന്നീട് തൊണ്ടയിൽ കോളിഫ്‌ളവർ രൂപത്തിലുള്ള വളർച്ച കണ്ടു തുടങ്ങി. ബയോപ്സിക്ക് കൊടുത്തതിന്റെ റിസല്‍റ്റ് രണ്ടാഴ്ച്ച കഴിഞ്ഞേ വരൂ എന്നു പറഞ്ഞപ്പോൾ ഒരു ഒഫീഷ്യൽ ടൂർ പ്ലാൻ ചെയ്തു. അന്ന് ഞാൻ സെറയുടെ സൗത്ത് ഇന്ത്യ ഹെഡ് ആണ്. യാത്ര കഴിഞ്ഞ് അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോഴാണ് രോഗവിവരം ഡോക്ടർ പറയുന്നത്.

തുപ്പലിന്റെ വില

തളരരുത് എന്നു ഞാന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. െെദവം കൂടെയുള്ളപ്പോള്‍ എന്തു പേടിക്കാന്‍. മനസ്സിനു പ്രാ ർഥന, ശരീരത്തിനു ചികിത്സ അതായിരുന്നു അടുത്ത ചുവടുകള്‍. ഡോക്ടർ ഗംഗാധരന്റെയടുത്തു ചെല്ലാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമെന്നു കരുതുന്നു.
രോഗത്തിന്‍റെ മൂന്നാംഘട്ടത്തിലായിരുന്നു ഞാൻ. കീമോ തെറപ്പിയും  റേഡിയേഷനും നടത്തിയത് ഗംഗാധരൻ ഡോക്ട ർക്കു കൺസൽട്ടേഷനുള്ള കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലാണ്. ഒരു ദിവസം റേഡിയേഷൻ കഴിഞ്ഞു വരുന്ന വ ഴി ഞാൻ ഛർദിച്ചു. കാര്‍ നിർത്തി ഡ്രൈവറും ഇറങ്ങി എനിക്കു തടവി തന്നു കൊണ്ടിരിക്കുന്നു. അതുവഴി പോയ രണ്ടു പയ്യ ന്മാർ ബൈക്ക് സ്ലോ ആക്കി അടുത്തു വന്നു പറഞ്ഞു ‘കാല ത്തേ തന്നെ അടിച്ചു ഫിറ്റാണല്ലേ..?’

മറ്റുള്ളവർ ഏതു സാഹചര്യങ്ങളില്‍ കൂടിയൊക്കെയാണ് കടന്നു പോകുന്നതെന്നറിയാതെയാണ് പലരും സംസാരിക്കു ന്നതും പ്രവർത്തിക്കുന്നതും എല്ലാം. അന്ന് എന്റെ തൊണ്ട മു ഴുവൻ പൊള്ളിയിരിക്കുകയാണ്. പുറമേയുള്ള തൊലിയൊ ക്കെ വെന്തു പോയി. തുപ്പലൊക്കെ കട്ടിയായി പോകും. വിശ ന്നു വലഞ്ഞിരുന്നാലും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. വെറുതേ തുപ്പിക്കളയുന്ന തുപ്പലിന്റെ പോലും വില മനസ്സിലാക്കിയ ദിവസങ്ങൾ.

cera2

എനിക്കു വേണ്ടി പ്രാർഥിച്ചാല്‍ മതി

കഴിവതും സന്ദർശകരെ ഒഴിവാക്കാനേ ഞാൻ കാൻസർ രോഗികളോടു പറയൂ. കാരണം നമ്മൾ എത്ര പൊസിറ്റീവായി ഇരുന്നാലും  കാണാൻ വരുന്നവരുടെ വാക്കുകളും മുഖഭാവങ്ങളും ഒക്കെ നമ്മെ തളർത്താൻ സാധ്യതയുണ്ട്. അടുപ്പമുള്ളവർ കാണാൻ വരുന്നു എന്നറിയുമ്പോൾ ‘നിങ്ങൾ എനിക്കു വേണ്ടി പ്രാർഥിച്ചാൽ മതി’ എന്നു വിനയപൂർവം പറയാം. അസുഖമുള്ള സമയത്ത് തൊണ്ടയിലെ തൊലിയൊക്കെ വെന്തുപോയിട്ട് ഉടുപ്പു ചെറുതായി തട്ടിയാൽ തന്നെ വേദനിക്കുന്ന അവസ്ഥയായിരുന്നു. വീട്ടിൽ നിൽക്കുമ്പോൾ ടീഷർട്ടിന്റെ കഴുത്ത് കീറിയിട്ടാണ് ഇടുക. ഇതൊക്കെ കണ്ടാൽ അതിഥികള്‍ ഏതു രീതിയിൽ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ.

നമുക്ക് വളരെയധികം പൊസിറ്റീവ് എനർജി തരുന്നവരും വീട്ടുകാരും മാത്രം മതി ചുറ്റും. പലരും രോഗം വന്നു മരിക്കുന്നത് ഉള്ളിലെ ഭയം കാരണമാണ്. ഭയം നമ്മളെ കൂടുതൽ ദു ര്‍ബലരാക്കും. എനിക്കു ദൈവം സഹായിച്ച് ഒരിക്കൽപോലും മരണഭയം ഇല്ലായിരുന്നു. അസുഖം വന്ന ആ മാസങ്ങൾ അത്രയും ഞാൻ മറ്റേതോ ലോകത്തായിരുന്ന പോലെ, ഞാനും ഈശ്വരനും തമ്മിൽ വാതോരാതെ സംസാരിച്ചു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ദൈവം മറുപടി തന്നു കൊണ്ടേയിരുന്നു...

റേഡിയേഷൻ നടക്കുന്ന കാലത്ത് എന്റെ ഇളയ മകൻ ലിയാൻഡറിനു രണ്ടു വയസ്സ്. അവന് കാര്യങ്ങളുടെ ഗൗരവം അറിയില്ല. പക്ഷേ, അവന്റെ അപ്പന് എന്തോ പറ്റിയിട്ടുണ്ടെന്നു മാത്രം അറിയാം. അവന്റെ കളിയും ചിരിയുമൊക്കെ കുറഞ്ഞിരുന്നു. ഒരു ദിവസം അവൻ എന്നോട് ചോദിച്ചു ‘‘ഡാഡാ... വാട്ട് ഹാപ്പൻഡ് ടു യു?’’ അവനെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു ‘‘നതിങ്’’.

അതു കേട്ടതും അവന്റെ മുഖത്തു വന്ന സന്തോഷവും ചിരിയും ഇന്നും ഞാന്‍ മറന്നിട്ടില്ല. നമ്മൾ തളരുമ്പോൾ നമ്മളേക്കാൾ തളർന്നു പോകുന്നത് വീട്ടുകാരായിരിക്കും. എന്റെ ഭാര്യ മാർഗരറ്റ് ജൂഡി ഒരുപാട് കരുത്തുള്ളവളാണ്. അസുഖമാണെന്നറിഞ്ഞ ശേഷം അവളുടെ മുഖത്ത് ഒരിക്കൽ പോലും നിരാശ കണ്ടില്ല. മക്കളേയും എന്റെ മാതാപിതാക്കളേയും ഒക്കെ അവളാണ് മാനേജ് ചെയ്തത്. മൂത്ത മകൻ ‍ഡാനിയൽ എൻജിനീയറിങ്ങിനു ചേർന്നു. മകൾ കരീന പ്ലസ് വണ്ണിൽ. ഇളയവന‍്‍ ലിയാൻഡർ ഇപ്പോൾ ഒമ്പതിൽ പഠിക്കുന്നു.

റേഡിയേഷൻ കാലത്ത് തൂക്കം 75 കിലോയിൽ നിന്ന് 60തിലേക്കു താഴ്ന്നു. വിദേശത്ത് വയറു തുളച്ച് ഭക്ഷണം ന ൽകുന്ന രീതിയുണ്ട്. ഒരു ദിവസം വയറ് തുളയ്ക്കുന്ന കാ ര്യം ഡോക്ടര്‍ പറഞ്ഞു, ഞാൻ അപേക്ഷിച്ചപ്പോൾ ഒരാഴ്ച സാവകാശം തന്നു. വീണ്ടും ഭാരം കുറഞ്ഞാൽ തുളയിടണം എന്നായിരുന്നു നിര്‍ദ്ദേശം. അടുത്ത തവണ ആശുപത്രിയിലേക്കു േപാകും മുമ്പ് ഞാൻ പ്രാർഥിച്ചു. ‘കർത്താവേ, എനി ക്കു വയറു തുളയ്ക്കണ്ട. എല്ലാവരുടേയും വിശപ്പു മാറ്റിയ നീ എന്റെയുള്ളിൽ ശക്തി നിറയ്ക്കണേ’ എന്ന്. അദ്ഭുതം, അന്നു പരിശോധിച്ചപ്പോള്‍ തൂക്കം കുറഞ്ഞിട്ടില്ല.

അസുഖകാലത്ത് എനിക്കു നല്ല ദേഷ്യമായിരുന്നു. അസുഖത്തിനു ശേഷം വന്ന ഏറ്റവും വലിയ മാറ്റം ദേഷ്യം കുറഞ്ഞതാണ്. ഓഫിസിലാണെങ്കിലും ഒരു പ്രശ്നം വന്നാൽ ആദ്യം കുറച്ചു നേരം മിണ്ടാതെയിരിക്കും, ഉടനെ പ്രതികരിക്കില്ല. സാ വധാനം അതിനെക്കുറിച്ച് ആലോചിച്ച് പല പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കും.

റേഡിയേഷൻ തുടങ്ങും മുമ്പ് ഡോക്ടറോടു ചോദിച്ചു, ‘ഞാൻ പാടുന്നതാണ്, ശബ്ദത്തിന് എന്തെങ്കിലും പറ്റുമോ..’
പള്ളിയിലും ബാൻഡിലും ഞാന്‍ പാടുമായിരുന്നു. വോ ക്കൽകോഡിനു പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ടാണ് റേഡിയേഷൻ ചെയ്തത്. ഇപ്പോ എല്ലാവരും പറയുന്നു എന്റെ ശബ്ദം കൂടുതൽ തെളിഞ്ഞെന്ന്. മുമ്പ് പാടിയതിലും ഉയർന്ന റേഞ്ചിൽ പാടുന്നുണ്ടെന്ന്. എല്ലാം ദൈവകൃപ. ഞാന്‍ ജോലി ചെയ്യുന്ന സെറ കുടുംബം തന്ന സപ്പോർട്ടും വളരെ വലുതാണ്. കമ്പനി ഏർപ്പെടുത്തിയ ഡ്രൈവർ എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നു.

ഇതേവരെ യാതനകൾ ഒന്നും അനുഭവിക്കേണ്ടി വന്നിരു ന്നില്ല, രോഗം വന്നപ്പോൾ ആ അവസ്ഥയും മനസ്സിലായി. തീയിൽ നടന്ന് ആർജിച്ച കരുത്തുമായിട്ടാണ് ഇനി മുന്നോട്ടുള്ള യാത്ര. ആപത്തു വരുമ്പോള്‍ െെകയില്‍ േകാരിയെടുക്കുന്ന െെദവം കൂടെയുള്ളപ്പോള്‍ എന്തു പേടിക്കാന്‍?