Wednesday 26 February 2020 06:30 PM IST : By സ്വന്തം ലേഖകൻ

‘ഇത് നിങ്ങളുടെ കണ്ണു തുറപ്പിക്കും’; സൈബർ ലോകത്ത് പതിയിരിക്കുന്ന മരണക്കെണികൾ അറിയാം! (വിഡിയോ)

cyber-video997ghhjj

‘Cybertrap - The Dark Side Of Social Media’ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സൈബർ ലോകത്തെ ചതിക്കുഴികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. തൃശൂർ വാടാനപ്പിള്ളി സ്വദേശിയായ അനൂപാണ് ഡോക്യുമെന്ററിയുടെ സംവിധാനവും എഴുത്തും നിർവഹിച്ചിരിക്കുന്നത്. നിർമാണം: ജിതിൻ കെ പി, എഡിറ്റിങ്: രോഹിത് വി എസ്, വിഷ്വൽ എഫക്ട്സ്: കൃഷ്ണകുമാർ കെ സി, ഒറിജിനൽ സൗണ്ട് ട്രാക്ക്: എബിൻ പള്ളിച്ചൻ, സൗണ്ട് ഡിസൈൻ & മിക്സിങ്: ഫ്രഡ്ഡീസ് എവിജി, കൊച്ചി, ഏരിയൽ സിനിമാറ്റോഗ്രഫി: ബേർഡ്ഐ വിഷ്വൽ, നരേഷൻ: ഏഞ്ചൽ ഷിനോയ്. 

ഡോക്യുമെന്ററിയെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നു; 

സൈബർ ലോകത്തെ ചതിക്കുഴികൾ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന് തടയിടാൻ ഏറ്റവും നല്ല മാർഗ്ഗം ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണല്ലോ. സ്ത്രീകളും കുട്ടികളുമാണ് അതിൽ വീണു പോകുന്നത്. സിനിമകളിൽ സംവിധാന സഹായിയായി പ്രവൃത്തിച്ചിരുന്ന എനിക്ക് ഒരു ഡോക്യുമെന്ററിയിലൂടെ ഈ വിഷയത്തിന്റെ ഗൗരവം ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് തോന്നി. അതാണ് ‘Cybertrap - The Dark Side Of Social Media’ എന്ന ഈ ഡോക്യുമെന്ററി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.  

കഴിഞ്ഞ ഒരു വർഷമെടുത്താണ് ഈ ഡോക്യുമെന്ററി പൂർത്തീകരിച്ചത്. Trivandrum DIG സഞ്ജയ് കുമാർ IPS, First Indian lady crime investigator Dhanya Menon, Ex Kannur Collector Mir Muhammed Ali, Advocates, Psychiatrists, Psychologists, schools, college എല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽസ് തന്നെയാണ് ഇതിന്റെ പുറകിലും പ്രവർത്തിച്ചിട്ടുള്ളത്. 

സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ണി മുകുന്ദൻ പോസ്റ്റർ ലോഞ്ചും ഇന്ദ്രജിത് സുകുമാരൻ ട്രെയ്‌ലർ ലോഞ്ചും അവസാനം നിവിൻ പോളി ഡോക്യുമെന്ററി ലോഞ്ചും ചെയ്തു പ്രൊമോട്ട് ചെയ്യാൻ സഹായിച്ചിരുന്നു. ഡോക്യുമെന്ററിക്ക് എല്ലായിടത്തു നിന്നും പ്രതീക്ഷിച്ചതിലും വലിയ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അധികം ആളുകളിലേക്ക് എത്തിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ഞങ്ങൾ. 

ഇത്തരമൊരു ഇൻഫോമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് മീഡിയയുടെ സഹായം കൂടി വേണ്ടതുണ്ട്. എല്ലാ സ്കൂളുകളിലും കോളജുകളിലും പ്രദർശനം നടത്താനുള്ള സർക്കാരിന്റെ പിന്തുണയ്ക്ക് വേണ്ടിയും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ അതിനുള്ള വഴികളും പെട്ടെന്ന് തുറന്നേക്കും. ഈ ഡോക്യുമെന്ററി പലരുടെയും കണ്ണ് തുറപ്പിക്കും എന്നുറപ്പാണ്. 

Tags:
  • Spotlight
  • Social Media Viral