Saturday 19 September 2020 03:34 PM IST : By സ്വന്തം ലേഖകൻ

സ്വന്തം മകളെ വീട്ടുജോലിയിൽ സഹായിക്കാതിരുന്നതിൽ മാപ്പ് ചോദിക്കുന്ന അച്ഛൻ ; സ്ത്രീകളേറ്റെടുത്ത ‘ഷെയർ ദ റെസ്പോൺസിബിലിറ്റി’ കാണാം

fgfgfghfgh

എല്ലാ ആണുങ്ങളും കണ്ടിരിക്കേണ്ടത് എന്ന ടാഗ് ലൈനോടെ സ്ത്രീകൾ വൈറൽ ആക്കി മാറ്റിയ വിഡിയോ ഇതാ. വീട്ടിലെ ജോലി പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ടതോ, സ്ത്രീ പുരുഷ സമത്വം എന്നീ വിഷയങ്ങളിൽ പല ഷോർട് ഫിലിമുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ  വീട്ടിലെ എല്ലാ ജോലിയും തനിച്ചു ചെയ്യുന്ന മകളെ നോക്കി സങ്കടപ്പെടുന്ന ഒരച്ഛനാണ് ഈ വിഡിയോയിൽ. ആണും പെണ്ണും ഒരു പോലെ ചെയ്യേണ്ടതാണ് വീട്ടിലെ ഉത്തരവാദിത്തങ്ങൾ എന്ന് അദ്ദേഹത്തിനു തോന്നുന്നു. പക്ഷേ, അങ്ങനെ ഒരു മാതൃക സ്വന്തം ജീവിതത്തിലൂടെ മകൾക്ക് കാണിച്ചു കൊടുക്കാനായില്ലല്ലോ എന്ന ദുഃഖവും അദ്ദേഹത്തിനുണ്ട്. അവളുടെ അമ്മ  തന്നെ എല്ലാ ജോലിയും ചെയ്യുന്നത് കണ്ട് അതാണ് ശരിയെന്ന് അവളും ധരിച്ചു.

ഭൂരിപക്ഷം അച്ഛന്മാർക്കും കരുതലുണ്ട്. സ്വന്തം മകളെ കുറിച്ച്. പക്ഷേ, സ്വന്തം ഭാര്യയും അമ്മയും ഒരിക്കൽ ഒരു മകളായിരുന്നുവെന്ന കാര്യം പലരും ഒാർക്കാറില്ല. ആ കരുതൽ നൽകേണ്ടതാണെന്ന കാര്യം മാത്രം പലരും സൗകര്യപൂർവം മറക്കും. ഭംഗി വാക്കുകളുടെ വരമ്പ് കടക്കുന്ന, ഹൃദയത്തിൽ തൊട്ടുള്ള കരുതലാണ് ഓരോ പെൺകുട്ടിയും സ്ത്രീയും ആഗ്രഹിക്കുന്നതെന്നുള്ള ഈ വിഡിയോ ഓർമപ്പെടുത്തൽ കാണാം.

Tags:
  • Spotlight