Friday 22 May 2020 12:50 PM IST : By സ്വന്തം ലേഖകൻ

പക്കാവട പാക്കറ്റില്‍ നിര്‍മാണ തീയതി മേയ് 26, പിടിച്ചെടുത്തത് മേയ് 20ന്; തട്ടിപ്പിന്റെ കഥയിങ്ങനെ

pakka

20 ചാക്ക് പലഹാരം ഉണ്ടാക്കിയതിനും ആറു ദിവസം മുമ്പുതന്നെ അതു പിടിച്ചെടുക്കാനുള്ള അസുലഭ ഭാഗ്യം ആറ്റിങ്ങല്‍ നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്. പലഹാരം നിര്‍ന്മിച്ച ദിവസമായി  ഒരാഴ്ച കഴിഞ്ഞുള്ള തീയതി രേഖപ്പെടുത്തി വില്‍പ്പനക്ക് വച്ചതാണിത്. പാക്കറ്റുകളില്‍ നിര്‍മാണ തീയതി മെയ് 26 എന്ന് രേഖപ്പെടുത്തിയത് പിടിച്ചെടുത്തത് 20ന് .

ഇതു നിര്‍മിച്ച ആലംകോട് കൊച്ചുവിള എ. ആര്‍. ഏജന്‍സീസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായും പിഴയീടാക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അജയകുമാര്‍ അറിയിച്ചു. ദിവസങ്ങള്‍ മുമ്പുണ്ടായ മഴയില്‍ ചിമ്മിനി തകര്‍ന്ന ശേഷം യൂണിറ്റില്‍ പലഹാര നിര്‍മ്മാണം നടന്നിട്ടില്ലന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. 

ആഴ്ചകള്‍ക്കു ശേഷമുള്ള തീയതിയാണ് പായ്ക്കറ്റുകളില്‍ നല്‍കുന്നതെന്ന് അര്‍ഥം. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എം പ്രദീപ് പറഞ്ഞു.  വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ സബ്ബ് സെന്ററിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍! യാദൃശ്ചികമായി നിര്‍മ്മാണകേന്ദ്രത്തില്‍ പരിശോധന നടത്തുകയായിരുന്നു.

More