Tuesday 25 May 2021 04:38 PM IST

സ്വന്തമായി തയാറാക്കിയ കോവിഡ് പ്രതിജ്ഞയിലൂടെ വീരനായകന്മാർക്ക് ‘പുതുജീവൻ’ നൽകി; ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് നേട്ടവുമായി ചരിത്ര വിദ്യാർഥിനി

Priyadharsini Priya

Senior Content Editor, Vanitha Online

bhaveenaa1

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അനിവാര്യമായ ഒന്നായിരുന്നു ലോക് ഡൗൺ. അതേസമയം ഒരു വർഷത്തിൽ ഏറെയായി വീടുകളിൽ തളച്ചിട്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ഓൺലൈൻ ക്ലാസും മറ്റുമായി പലരും വീട്ടിൽ ഇരുന്നു മുഷിയുമ്പോൾ വ്യത്യസ്തമായ രീതിയിലൂടെ സമൂഹത്തിന് സന്ദേശം പകരുകയാണ് ഭവീന എന്ന പിജി ചരിത്ര വിദ്യാർഥിനി. ഭവീനയുടെ പ്രയത്നത്തിന് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിന്റെ അംഗീകാരം കൂടി ലഭിച്ചപ്പോൾ ഇരട്ടി മധുരമായി. 

whattss4444

കോവിഡ് സാഹചര്യത്തിൽ സ്വന്തമായി തയാറാക്കിയ കോവിഡ് പ്രതിജ്ഞ ഉപയോഗിച്ച് സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധി, ഭഗത് സിങ്, ജവഹർലാൽ നെഹ്‌റു, സുഭാഷ്ചന്ദ്ര ബോസ്, ചന്ദ്രശേഖർ ആസാദ്, സരോജിനി നായിഡു, റാണി ലക്ഷ്മി ഭായ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, മംഗൾ പാണ്ഡെ തുടങ്ങിയവരുടെ ടൈപ്പോഗ്രഫിക് പോർട്രയ്റ്റ് തയാറാക്കുകയായിരുന്നു ഭവീന. ഈ ചിത്രങ്ങൾക്കാണ് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് സ്വന്തമായത്.

bhaveenaa2

ചിത്രങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണ് ഭവീന പ്രതിജ്‍ഞ എഴുതിയിരിക്കുന്നത്. റീജണല്‍ ഭാഷ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് സ്വീകരിക്കില്ല എന്നതാണ് കാരണം. മലയാളത്തിലുള്ള പ്രതിജ്‍ഞ ഇങ്ങനെയാണ്; "ഞാൻ ഭവീന. കോവിഡ് 19 ന്റെ വ്യാപനം തടയാൻ പതിവായി മാസ്ക് ധരിക്കുമെന്നും സാമൂഹിക അകലം പാലിക്കുമെന്നും കൈകൾ അണുവിമുക്തമാക്കുമെന്നും, വൈറസ് പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. കോവിഡ് 19 ന്റെ വ്യാപനം തടയാൻ ഞാൻ ഓരോ പൗരനെയും ആഹ്വാനം ചെയ്യുന്നു."

bhaveenaa3

കൊല്ലം ചവറ സ്വദേശിനിയാണ് 25 വയസ്സുകാരിയായ ഭവീന. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എംഎ പൂർത്തിയാക്കിയ ഭവീന ഇപ്പോൾ പിജി ഹിസ്റ്ററി വിദ്യാർഥിനിയാണ്.

bhaveenaa4

"ചിത്രരചനയിലൂടെ ഇങ്ങനെയൊരു അംഗീകാരം നേടിയെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിനായി നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ആദ്യം മെയിൽ ചെയ്യണം. റെക്കോർഡ് സെറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ട്. ഇതുസംബന്ധിച്ച് അവർ കുറേ നിർദേശങ്ങൾ തരും. അതനുസരിച്ച് ചെയ്തുതീർത്ത വർക്ക് ഏഴു ദിവസത്തിനുള്ളിൽ അവർക്ക് അയച്ചു കൊടുക്കണം. ശേഷം ഏഴു ദിവസത്തിനുള്ളിൽ മറുപടി കിട്ടും. സെലക്ട് ആയാൽ റെക്കോർഡ് അയച്ചുതരും.

bhaveenaa6

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് എന്റെ ആഗ്രഹങ്ങളിൽ ഒന്നായ ശാസ്ത്രീയ നൃത്തം പഠിക്കാൻ സാധിച്ചിരുന്നു. ഒരു നല്ല ആർട്ടിസ്റ്റ് ആയി അറിയപ്പെടാനാണ് ആഗ്രഹം. ഇനിയും കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കണം. എന്റെ ഇഷ്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നത് കുടുംബമാണ്. അച്ഛൻ ഭവീന്ദ്ര രത്നൻ, വിമുക്തഭടനാണ്. അമ്മ മോളി ഭവീന്ദ്രന്‍ മുന്‍ പഞ്ചായത്ത് അംഗമാണ്. സഹോദരൻ മോഹിത് ബി രത്നം."- ഭവീന പറയുന്നു.

1.

bhaveenaa8

2.

bhaveenaa7
Tags:
  • Spotlight
  • Motivational Story