Monday 02 December 2019 06:06 PM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ടവർക്കൊപ്പം ഹെൽമറ്റ് ധരിച്ച് ഫോട്ടോ എടുക്കൂ’; കയ്യടി നേടി കേരള പൊലീസിന്റെ ‘ഹെൽമറ്റ് ചലഞ്ച്’

helmet0unjnnj

ഇരുചക്ര വാഹനങ്ങളിൽ പുറകിലിരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാൻ പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പും പൊലീസും തീരുമാനിച്ചു. ഒപ്പം ജനങ്ങൾക്കിടയിൽ പുതിയ മാതൃകയിൽ അവബോധ പരിപാടിയുമായി രംഗത്തു വന്നിരിക്കുകയാണ് കേരള പൊലീസ്. ഹെൽമറ്റ് ചലഞ്ച് എന്നാണ് ഇതിന്റെ പേര്. 

കേരള പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

Kerala Police #helmetChallenge 

നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചുതരൂ..

മികച്ച ചിത്രങ്ങൾ ഞങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ചിത്രങ്ങൾ, വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

NB: വാഹനം നിർത്തിയ ശേഷം ഫോട്ടോ എടുത്താൽ മതി

Tags:
  • Spotlight
  • Social Media Viral