Saturday 07 December 2019 09:36 AM IST : By സ്വന്തം ലേഖകൻ

നിയമം ‘കയ്യിലെടുത്ത’ പിള്ളേരെ പൊലീസിലെടുത്തു! വൈറൽ ഇണക്കുരുവികൾക്ക് പൊലീസിന്റെ സല്യൂട്ട്

sd-viral

വെറൈറ്റികൾക്കിടയിലെ വെറൈറ്റിയായിരുന്നു ധനേഷ്, ശ്രുതി ജോഡിയുടെ കല്യാണക്കുറിമാനം. സേവ് ദ ഡേറ്റ് ഫൊട്ടോക്കായി കാടും മലയും പുഴയും താണ്ടിയില്ല എന്നു മാത്രമല്ല, അനുകരണീയ മാതൃക കൂടി പങ്കുവച്ചു ഈ ഇണക്കുരുവികൾ. മുന്നിലിരിക്കുന്നവനും പിന്നിലിരിക്കുന്നവൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കാലത്ത് രണ്ട് ഹെൽമറ്റുമായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. നിയമം പാലിച്ച് നല്ല കുട്ടികളായി കല്യാണക്കുറിമാനമൊരുക്കിയ ഇരുവരേയും തേടി സോഷ്യൽ മീഡിയയുടെ ആശംസാപ്രവാഹവും പിന്നാലെയെത്തി.

ഇപ്പോഴിതാ ഇരുവരേയും അഭിനന്ദിച്ച് സാക്ഷാൽ കേരള പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും പൊലീസ് ആശംസകളും അറിയിച്ചിട്ടുണ്ട്.

അജു ആഡ്സ് വെഡ്ഡിംഗ് മൂവീസ് ആണ് ഈ പ്രണയവും നിയമവും സമം ചേരുന്ന ഈ തീം അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ അഭിനന്ദിച്ചുകൊണ്ട് പൊലീസിന്റെ കുറിപ്പ് ഇങ്ങനെ:

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ...

ഇത് അത് തന്നെ

അനുകരണീയ മാതൃകയായതിനാൽ

ഇത് ഞങ്ങളിങ്ങെടുക്കുവാ...

സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ

ഫോട്ടോഗ്രാഫർ അജ്മലിന് അഭിനന്ദനങ്ങൾ.

Tags:
  • Spotlight
  • Social Media Viral