Thursday 24 November 2022 03:23 PM IST : By സ്വന്തം ലേഖകൻ

വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ... ഭർത്താവിന്റെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

vengara-suicide

മലപ്പുറം വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

കണ്ണമംഗലത്തിനടുത്ത് എടയ്ക്കാപ്പറമ്പിലെ വീട്ടിലാണ് ബൈജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
അധ്യാപികയുടെ മരണത്തിനു പിന്നാലെ കുടുംബം നൽകിയ പരാതിയിലാണ് രാം ദാസ് അറസ്റ്റിലായത്. രണ്ടു പേർക്കും എസ്പിസിയുടെ ചുമതലയുണ്ടായിരുന്നു. അധ്യാപകനും അധ്യാപികയും അടുത്ത ബന്ധമായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം വ്യക്തമാകുന്നത്. രാംദാസ് അധ്യാപികയ്ക്ക് അയച്ചിരിക്കുന്ന സന്ദേശങ്ങൾ, അധ്യാപികയുടെ ഡയറി, വിദ്യാർഥികളുടെ മൊഴി എന്നിവ അടിസ്ഥാനമാക്കിയാണ് ആത്മഹത്യ പ്രേരണ അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായി എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുന്നത്. ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് വിശദമായി അന്വേഷണം നടത്തിയത്.

കൂടുതൽ വാർത്തകൾ