Tuesday 03 December 2019 05:01 PM IST : By സ്വന്തം ലേഖകൻ

എജ്ജാതി എനർജിയാണ് ഉമ്മച്ചി! മോഹ മുന്തിരി വാറ്റിയ രാവിനൊത്ത് ഡാൻസ്; വൈറൽ

dance

ഒരു ഉമ്മച്ചിയുടെ ഡാൻസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവ് എന്ന പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഈ ഉമ്മയുടെ ഡാൻസ് സോഷ്യൽ മീ‍ഡിയയുടെ വൈറൽ ലിസ്റ്റിലാണ്. ആ പാട്ടിനോട് ഇത്രയും ഇഷ്ടം കാണിക്കുന്നതിൽ സന്തോഷമെന്ന് പറഞ്ഞാണ് ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് വൈറൽ നൃത്തം പുറംലോകമറിഞ്ഞത്.

ടൂറിസ്റ്റ് ബസിൽ യാത്ര പോകുന്നതിനിടയിൽ ബസിൽ പാട്ടുവച്ചതും ഉമ്മച്ചി പ്രായം വകവയ്ക്കാതെ സർവതും മറന്ന് ചാടി എഴുന്നേറ്റ് നൃത്തം തുടങ്ങുകയായിരുന്നു. പാട്ടിൽ മുഴുകി നൃത്തം കളിക്കുമ്പോൾ തന്നെ വിഡിയോ എടുക്കുന്നതും മറ്റുള്ളവർ ചിരിക്കുന്നതുമൊന്നും കാര്യമാക്കുന്നില്ല. നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. '

Tags:
  • Social Media Viral