Tuesday 02 March 2021 12:36 PM IST

‘5 വർഷം കഴിഞ്ഞാണ് കുഞ്ഞുണ്ടാകുന്നത്, ഗർഭകാലം വൈകുന്നത് ബുദ്ധിമുട്ടാണെന്ന് ചിലർ ഓർമ്മിപ്പിച്ചു’

Lakshmi Premkumar

Sub Editor

reshma-seb

ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് സദാ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടമാണ് ഗർഭകാലം എന്ന ധാരണയെ തിരുത്തിയെഴുതുകയാണ് പുതിയ ചില അമ്മമാർ. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുഗ്രഹമാണ് ഗർഭകാലം എന്ന് ചിന്തിക്കുന്നവർ.

ഭർത്താവിനോടും ഉള്ളിൽ വളരുന്ന കുഞ്ഞിനോടുമൊത്ത് ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ഇവർ. ഇളം കാറ്റുപോലെ നൃത്തം ചെയ്യുന്നവർ, ചി ത്രശലഭത്തെ പോലെ യാത്രകൾ നടത്തി പറന്നു നടക്കുന്നവർ... ഉള്ളിലെ പൊന്നോമന ഇതൊക്കെ തൊട്ടറിഞ്ഞ് കൈകാലുകളിളക്കി സന്തോഷിക്കുമ്പോൾ പിന്നെന്തിന് ഇഷ്ടങ്ങളോട് ‘റെഡ് സൈൻ’ കാണിക്കണം എന്നാണ് ഇവർ ചോദിക്കുന്നത്. ഒൻപത് മാസക്കാലം ഭംഗിയായി പ്ലാൻചെയ്ത് ആഘോഷമാക്കി മാറ്റിയ അമ്മയെ പരിചയപ്പെടാം...

ചില പുതിയ തുടക്കങ്ങളുടെ കാലം–രേഷ്മ സെബാസ്റ്റ്യൻ

മോഡലിങ് ആണ് എന്റെ പ്രഫഷൻ. എത്രയോ പേര് ചോദിച്ചിട്ടുണ്ട് ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഓർത്ത് ടെൻഷനടിച്ചിട്ടുണ്ടോയെന്ന്. പക്ഷേ , ഒരു തരിപോലും ഞാൻ ടെ ൻഷനടിച്ചിട്ടില്ല.

ഗർഭകാലം എത്രത്തോളം സുന്ദരമാണെന്ന് മറ്റുള്ളവർക്ക് കൂടി തോന്നാനാണ് ഫോട്ടോഷൂട്ട് പോലും ചെയ്തത്. ഇത് കരിയറിന്റെ അവസാനമാണ് എന്നല്ല, ജീവിതത്തിൽ ചില പുതിയ കാര്യങ്ങളുടെ തുടക്കമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വിവാഹശേഷം അഞ്ച് വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് കുഞ്ഞുണ്ടാകുന്നത്. ഗർഭകാലം വൈകിയാൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് പലരും ഒാർമിപ്പിച്ചു. പക്ഷേ, ഒരു കുഞ്ഞിനെ ഏറ്റവും സ്നേഹത്തോടെയും സന്തോഷത്തോടെയും കൺസീവ് ചെയ്യാനും വളർത്താനും കഴിയുന്ന സമയത്ത് മാത്രമേ അതിനായി ശ്രമിക്കൂ എന്ന് ഞാനും ഭർത്താവ് ജിനുവും തീരുമാനിച്ചതായിരുന്നു.

ഗർഭിണിയായ സമയത്ത് ഞങ്ങൾ ജർമനിയിലായിരുന്നു. മൂന്നാം മാസമാണ് നാട്ടിലേക്ക് വന്നത്. ആ സമയത്ത് കോവിഡും ലോക്‌ഡൗണുമൊക്കെയായി.

വിശദമായ വായന വനിത മാർച്ച് ആദ്യ ലക്കത്തിൽ