Thursday 05 December 2019 05:42 PM IST : By സ്വന്തം ലേഖകൻ

സഫയുടെ ധൈര്യത്തിന് സമ്മാനം ചോക്ലേറ്റ്! രാഹുലിന്റെ തർജമ വെല്ലുവിളി ഏറ്റെടുത്ത മിടുക്കി ഇതാണ്; വിഡിയോ

safa

ഒരു കുഞ്ഞുമിടുക്കിയുടെ ധൈര്യത്തിന് ഹൃദയം നിറഞ്ഞ കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. വയനാട് എമപി രാഹുൽഗാന്ധിയുടെ കടുകട്ടി ഇംഗ്ലീഷ് പ്രസംഗം പുഷ്പം പോലെ പരിഭാഷപ്പെടുത്തിയ സഫ സെബിൻ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത താരം. ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ലാബ് ഉദ്ഘാടന വേദിയിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ സഫ രാഹുൽ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്തത്.
ശാസ്ത്രവും ഇത്തിരി ഫിലോസഫിയുമൊക്കെ കലർത്തി രാഹുൽ പ്രസംഗിച്ചപ്പോൾ ഒട്ടും പതറാതെ പരിഭാഷപ്പെടുത്തി സഫ. കരുവാരക്കുണ്ട് സ്വദേശിനിയാണ് ഈ വൈറൽ താരം.

പ്രസംഗം കഴിഞ്ഞപ്പോൾ രാഹുൽ അവളെ അഭിനന്ദിക്കുകയും ഒരു ചോക്കലേറ്റ് നല്കുകയും ചെയ്തു. പ്രസംഗം പരിഭാഷപ്പെടുത്താൻ കഴിയുന്ന ധാരാളം വ്യക്തികളും അധ്യാപകരുമൊക്കെ ഉണ്ടായിരിക്കേയാണ് സഫയെ തേടി അസുലഭ അവസരം എത്തിയത്. കെ സി വേണുഗോപാലിനെയാണ് സംഘാടകർ അതിന് വേണ്ടി കണ്ടിരുന്നത്.. കുട്ടികളിൽ നിന്ന് ആരെങ്കിലും തയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോൾ സഫ തന്റേടത്തോടെ മുന്നോട്ട് വരികയായിരുന്നു.

ചിത്രത്തിന് കടപ്പാട്; ഫൊട്ടോ കമ്പനി

വിഡിയോ കാണാം;