Saturday 03 November 2018 06:05 PM IST

അച്ഛൻ കശക്കിയെറിഞ്ഞു ജീവിതം, എന്നിട്ടും അവൾ പറയുന്നു ‘ഞാൻ ഇരയല്ല’

Tency Jacob

Sub Editor

ira ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘വലിയൊരു റിസോർട്ടായിരുന്നു അത്. രാത്രിയിൽ അയാളും കൂട്ടുകാരും കൂടി മദ്യപിക്കാൻ തുടങ്ങി. അവരുടെ ശ്രദ്ധ മാറിയ ഒരു നിമിഷം, ഒരേയൊരു നിമിഷം, എനിക്ക് രക്ഷപ്പെടാനവസരം കിട്ടി. ഇരുട്ടിലൂടെ കുതിച്ചോടുമ്പോൾ എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നിലേക്കു തിരിഞ്ഞു നോക്കാൻ പോലും പേടിച്ചു. ഓടിയെത്തി തളർന്നു വീണത് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിക്കു മുന്നിലായിരുന്നു. വാക്കുകൾ പുറത്തേക്കു വരാതെ പിടഞ്ഞിരുന്ന എന്റെ മുഖത്തുണ്ടായിരുന്നത് രക്ഷപ്പെടാനുള്ള ആധിയാണെന്നറിഞ്ഞിട്ടും അവരെന്നെ റിസ്പഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ‘എന്നെ രക്ഷപ്പെടാനനുവദിക്കൂ’ എന്നവരോട് കെഞ്ചി പറഞ്ഞു. എന്നിട്ടും... അവർ വിളിച്ചു പറഞ്ഞതനുസരിച്ച് അയാൾ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി, വീണ്ടും കൂട്ടുകാർക്ക് വിൽക്കാൻ. മുറിയിലെത്തുന്നതു വരെ എന്നെ അടിച്ചു...’’

പതിന്നാലു വയസ്സിനുള്ളിൽ അച്ഛന്റെയും പതിനൊന്ന് പേരുടേയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാകേണ്ടി വന്നവൾ. പക്ഷേ, ഇരയെന്ന് വിളിച്ചാൽ ഇപ്പോൾ 24 വയസ്സുള്ള രഹ്നാസ് കനലെരിയുന്ന കണ്ണുകളോടെ ഇങ്ങനെ പറയും, ‘‘എനിക്കൊരു പേരുണ്ട്. ഞാനെന്തിന് ഇരയെന്ന വിലാസത്തിൽ മറഞ്ഞിരിക്കണം. എന്നെ ഉപദ്രവിച്ചവരാണ് തെറ്റു ചെയ്തത്. അവർ തലകുനിക്കട്ടെ...’’

pravu ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രഹ്നാസിന്റെ ജീവിതപോരാട്ടങ്ങളുടെ നോവുന്ന കഥ ഈ ലക്കം ‘വനിത’യിൽ വായിക്കാം.