Friday 02 December 2022 04:33 PM IST : By സ്വന്തം ലേഖകൻ

സ്പൈസസ് ബോർഡ് വനിത ഫൂഡ് ഫൊട്ടോഗ്രഫി മത്സരം; പങ്കെടുക്കൂ, കാഷ് പ്രൈസ് നേടൂ

spices-board-vanitha-food-photo-contest-cover

കൊതി തോന്നിപ്പിക്കുന്ന ഭക്ഷണചിത്രങ്ങൾ എടുക്കാൻ നിങ്ങൾക്കറിയാമോ? സ്പൈസസ് ബോർഡും വനിതയും ചേർന്നൊരുക്കുന്ന ഫൂഡ് ഫൊട്ടോഗ്രഫി മത്സരത്തിൽ പങ്കെടുത്ത് 25,000 രൂപ സമ്മാനം നേടൂ...

നിങ്ങളെടുക്കുന്ന ഫോട്ടോ, തലക്കെട്ടും ഭക്ഷണത്തെപ്പറ്റിയുള്ള വിവരണവും സഹിതം www.vanitha.in/foodphotography എന്ന ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യുക.

spices-board-vanitha-food-photo-contest

നിബന്ധനകൾ

അയയ്ക്കുന്ന ഫോട്ടോ നിങ്ങൾ സ്വന്തമായി എടുത്തതാവണം.

മത്സരത്തിന് അയയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്യാൻ പാടില്ല.

ഒരു വ്യക്തിയുടേയോ, സ്ഥാപനത്തിന്റെയോ ബൗദ്ധികസ്വത്തവകാശം, സ്വകാര്യത, ട്രേഡ് മാർക്ക്, കോപ്പിറൈറ്റ്, തുടങ്ങിയവ ലംഘിക്കുന്ന യാതൊന്നും അയയ്ക്കുന്ന ഫോട്ടോയിൽ ഉണ്ടാവാൻ പാടില്ല.

സ്പൈസസ് ബോർഡ്, എംഎം പബ്ലിക്കേഷൻ, മലയാള മനോരമ എന്നിവിടങ്ങളിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

മത്സരം സംബന്ധിച്ച് ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.