Thursday 09 July 2020 12:34 PM IST : By സ്വന്തം ലേഖകൻ

കനിവിന് അംഗീകാരം; സുപ്രിയയ്ക്ക് യുആർഎഫ് ഹ്യൂമാനിറ്റേരിയൻ അവാർഡ്

bus

കാഴ്ചയില്ലാത്ത വ‍‍ൃദ്ധനെ സഹായിച്ച സെയിൽ‌സ്ഗേൾ സുപ്രിയയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഹ്യൂമാനിറ്റേറിയൻ അവാർഡ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെത്താൻ കഷ്ടപ്പെട്ടിരുന്ന വൃദ്ധനെ , തിരുവല്ല ജോളി സിൽക്ക്സിൽ ജോലി ചെയ്യുന്ന സുപ്രിയ വഴികാട്ടി, ബസിൽ കയറ്റി വിട്ട വിഡിയോ വൈറലായത്. ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് സൗദീപ് ചാറ്റർജി, ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരടങ്ങിയ സമതിയാണ് അവാർഡിനായി സുപ്രിയയെ പരിഗണിച്ചത്.

കുറിപ്പ് വായിക്കാം

സുപ്രിയ അനൂപിന് യു.ആർ. എഫ് ഹ്യൂമാനിറ്റേറിയൻ അവാർഡ്

കോവിഡ് പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ നന്മയുടെ നിറകുടമായി മാറിയ സുപ്രിയയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഹ്യൂമാനിറ്റേറിയൻ അവാർഡ്. ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് സൗദീപ് ചാറ്റർജി ,ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് സുപ്രിയയെ പരിഗണിച്ചത്.ഈ വിവരം ആലുക്കാസ് തിരുവല്ല മോൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ , ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ മുഖേന അറിയിച്ചു.ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ഒരു വൃദ്ധൻ റോഡിന്റെ നടുവിലൂടെ നടക്കുന്നത് സുപ്രിയയുടെ ശ്രദ്ധയിൽ പെട്ടത്.

ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി, ബസ് സ്റ്റാൻഡിലേക്ക് പോകാനായി വന്നതായിരുന്നു ഇദ്ദേഹം.ഭർത്താവ് എത്തിയാൽ ബൈക്കിലിദ്ദേഹത്തെ ബസ് സ്റ്റോപ്പിലെത്തിക്കാനാണ് സുപ്രിയ പ്ലാൻ ചെയ്തത്. എന്നാൽ ഒരു കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി. ഉടനെ സുപ്രിയ ഓടി ചെന്ന് കണ്ടക്ടറോട് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് അപേക്ഷിച്ചു. തുടർന്ന് ഈ വൃദ്ധനെ കൈപിടിച്ച് ബസ്സിനരികിലെത്തിച്ചു. നന്മയുള്ള ബസ്സ് ജീവനക്കാരുടെ സഹായവും ലഭിച്ചു. എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ബിൽഡിംഗിലുള്ള രണ്ടു കുട്ടികൾ മൊബൈലിൽ പകർത്തുകയായിരുന്നു.

ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയ അനുപിനെ വിവാഹം കഴിച്ച് തിരുവല്ല തുകലശേരിയിലാണ് താമസം. മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ. ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മുന്നണി പോരാളി കൂടിയാണ്.ആറാം ക്ലാസുകാരനായ അശ്വിനും രണ്ടാം ക്ലാസ്സുകാരിയായ വൈഗയും ആണ് മക്കൾ.

സോഷ്യൽ മീഡിയ കയ്യടിച്ച സുപ്രിയ പറയുന്നു, ആ അന്ധനെ സഹായിക്കേണ്ടത് എൻറെ കടമ

fbb
Tags:
  • Spotlight