Saturday 23 October 2021 11:17 AM IST : By സ്വന്തം ലേഖകൻ

ശ്രീ ബാലാജി കോഫി ഹൗസിന് അവധി നൽകി റഷ്യൻ യാത്രയുടെ തിരക്കിൽ വിജയൻചേട്ടനും മോഹനച്ചേച്ചിയും

vijayan-mohhhsmmnn

ശ്രീ ബാലാജി കോഫി ഹൗസിന് താൽക്കാലിക വിശ്രമം നൽകി വിജയേട്ടനും മോഹനച്ചേച്ചിയും വീണ്ടും ലോക ടൂറിലാണ്. പതിവുകാർ ഇന്നലെ ഗാന്ധിനഗർ സലിംരാജൻ റോഡിലെ ശ്രീ ബാലാജി കോഫി ഹൗസിലെത്തിയപ്പോൾ വിജയേട്ടനും മോഹനച്ചേച്ചിയും ഇല്ല. അടച്ചിട്ട ഷട്ടറിലൊട്ടിച്ച പോസ്റ്റർ വിളിച്ചോതി, ദമ്പതികൾ വീണ്ടും ലോകസഞ്ചാരത്തിലാണ്. 

കോവിഡാനന്തര യാത്രയിൽ റഷ്യയിലേക്കാണ് ദമ്പതികൾ പോയത്. 21 മുതൽ 28വരെയാണു കട മുടക്കം. സാന്റ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസിനൊപ്പമാണ് ഇത്തവണ ദമ്പതികളുടെ യാത്ര. ഓസ്ട്രേലിയയിൽ പോയി മടങ്ങിയെത്തിയത് മുതലുള്ള വിജയന്റെ ആഗ്രഹമായിരുന്നു റഷ്യയിൽ പോകണമെന്ന്. കോവിഡ് വന്നതോടെ നീണ്ടുപോയി. ഇപ്പോഴിതാ വീണ്ടും യാത്രകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദമ്പതികൾ. 

സിംഗപ്പൂരും മലേഷ്യയും യുഎസ്എയും സ്വിറ്റ്സർലൻഡുമെല്ലാം സന്ദർശിച്ചിട്ടുള്ള ദമ്പതികളുടെ ആഗ്രഹം ഇനിയും ലോകം കാണണമെന്നാണ്. ശ്രീ ബാലാജി കോഫി ഹൗസിലെ പതിവുകാർ കാത്തിരിക്കുകയാണ്. കടയിൽ മേശപ്പുറത്തുള്ള ഗ്ലോബ് കറക്കി സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി വിജയനും മോഹനയും റഷ്യൻ വിശേഷങ്ങൾ പറയുന്നതു കേൾക്കാൻ.

Tags:
  • Spotlight