Tuesday 20 September 2022 12:45 PM IST : By സ്വന്തം ലേഖകൻ

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വലഞ്ഞ് യാത്ര; മോശം അവസ്ഥയിൽ പ്രതിഷേധിച്ച് വിവാഹ ഫോട്ടോഷൂട്ടുമായി യുവതി, വൈറൽ

phoo64467ghj

പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിന്നൊരു കിടിലന്‍ വിവാഹ ഫോട്ടോഷൂട്ടുമായി യുവതി.  നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് വിവാഹദിനത്തിൽ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്. റോഡിന്റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് എടുത്ത വിവാഹ ഫോട്ടോഷൂട്ട് വൈറലാവുകയാണ്.

ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റേതാണ് ഫോട്ടോഷൂട്ടിന്റെ ആശയം. സുജീഷയോട് കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ്ണസമ്മതം. ഇതോടെ വ്യത്യസ്തമായ വിവാഹ ഫോട്ടോഷൂട്ട് ഒരുങ്ങി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ കുഴിയും ചെളിയുമായി വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. മികച്ച പ്രതികരണമാണ് ഷൂട്ടിന് ലഭിച്ചത്. 

Tags:
  • Spotlight
  • Social Media Viral