Friday 08 November 2019 03:46 PM IST : By സ്വന്തം ലേഖകൻ

വിസിറ്റിങ് കാർഡുള്ള വീട്ടുജോലിക്കാരി; തേടിയിറങ്ങിയ സൈബർ ലോകം കണ്ടത് ഹൃദയബന്ധത്തിന്റെ കഥ!

visiting-card2

വിസിറ്റിങ് കാർഡ് ഉള്ള ഒരു വീട്ടുജോലിക്കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിസിറ്റിങ് കാർഡ് തരംഗമായതോടെ ജോലിക്കാരിയെ തേടിയിറങ്ങി സൈബർ ലോകം. ഇതോടെ വീട്ടുജോലിക്കാരിയും വീട്ടുടമയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് പുറത്തുവന്നത്. സ്വന്തം വീട്ടിൽ ജോലിക്കെത്തുന്ന ഗീതയ്ക്ക് ഉടമ സമ്മാനിച്ചതാണ് വിസിറ്റിങ് കാർഡ്. 

പല വീടുകളിലായി ജോലി ചെയ്തുവരുകയായിരുന്നു ഗീത. ഒരിക്കൽ അവർ വീട്ടുജോലിക്ക് പോയിരുന്ന ഒരു വീട്ടിലെ ഉടമസ്ഥ  ധനശ്രീ ഷിൻഡെ ജോലി കഴിഞ്ഞു തിരികെയെത്തിയപ്പോൾ സങ്കടപ്പെട്ടിരിക്കുന്ന ഗീതയെയാണ് കണ്ടത്. കാരണം തിരക്കിയപ്പോൾ തന്റെ ജോലി പോയെന്നും മാസം 4000 രൂപയുടെ കുറവു വരുമെന്നും അവർ സങ്കടത്തോടെ പറഞ്ഞു. 

ഗീതയുടെ സങ്കടം കേട്ട ധനശ്രീയുടെ ബുദ്ധിയിൽ തെളിഞ്ഞതാണ് വിസിറ്റിങ് കാർഡ് എന്ന ആശയം. അതിമനോഹരമായ ഒരു വിസിറ്റിങ് കാർഡ് തന്നെ അവർ ഗീതയ്ക്കായി ഒരുക്കി നൽകി. കൂടാതെ വിസിറ്റിങ് കാർഡിന്റെ 100 പ്രിന്റെടുത്ത് സൊസൈറ്റി വാച്ച്മാന്റെ സഹായത്തോടെ വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ ജോലി നഷ്ടപ്പെട്ടെന്ന ഗീതയുടെ പരാതി തീർന്നു. ഇപ്പോൾ തന്റെ ഫോണിന് ഒരു വിശ്രമവും ഇല്ലെന്ന് ഗീത പറയുന്നു.

Tags:
  • Spotlight
  • Social Media Viral