Wednesday 15 June 2022 11:29 AM IST

കുട്ടിപ്പട്ടാളത്തിന് ചിക്കൻ പോം പോം; ഈസി വീഡിയോ റെസിപ്പി ഇതാ!

Liz Emmanuel

Sub Editor

pom poms

ചിക്കൻ പോം പോം

1.ചിക്കൻ മിൻസ് – രണ്ടര കപ്പ്

2.കാബേജ് – ഒരു കപ്പ്, പൊടിയായി അരിഞ്ഞത്

കാരറ്റ് – ഒരു കപ്പ്, പൊടിയായി അരിഞ്ഞത്

ബീൻസ് – ഒരു കപ്പ്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

മൈദ – രണ്ടു വലിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

3.മുട്ട – ഒന്ന്

4.ബ്രഡ് പൊടിച്ചത് – രണ്ടു കപ്പ്

5.എണ്ണ– വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കൻ മിൻസ് ചെയ്തതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

ഇത് ചെറിയ ചെറിയ ഉരുളകളാക്കണം.

മുട്ട നന്നായി അടിച്ചു വയ്ക്കുക.

ഓരോ ഉരുളയും മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.