Thursday 25 November 2021 04:12 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും സ്വാദ്, ഫ്രഷ് ഫ്രൂട്ട് കുറുക്ക്!

fruitkuru

ഫ്രഷ് ഫ്രൂട്ട് കുറുക്ക്

1.നുറുക്കു ഗോതമ്പ് – കാൽ കപ്പ്

2.വെണ്ണ – രണ്ടു ചെറിയ സ്പൂൺ

3.ഓട്സ് – മൂന്നു വലിയ സ്പൂൺ

4.പാൽ – ഒന്നരക്കപ്പ്

5.പഞ്ചസാര – പാകത്തിന്

6.ആപ്പിൾ ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത് – ഒരു കപ്പ്

പഴം അരിഞ്ഞത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙നുറുക്കു ഗോതമ്പു വൃത്തിയായി കഴുകി വാരി വയ്ക്കുക.

∙പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കി, ഗോതമ്പുനുറുക്കും ഓട്സും ചേർത്ത് ഏതാനും മിനിറ്റ് വഴറ്റുക.

∙ഇതിലേക്കു പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്തിളക്കി കുക്കർ അടച്ചു വച്ച് ഇടത്തരം തീയിൽ വേവിക്കുക.

∙രണ്ടു വിസിൽ വന്നശേഷം തുറന്നു പാകത്തിനു പഞ്ചസാര ചേർത്തിളക്കി ചൂടാറിയശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙വിളമ്പുന്നതിനു തൊട്ടുമുമ്പ് ആപ്പിളും പഴവും ചേർത്തിളക്കുക.