Wednesday 13 September 2023 02:15 PM IST

രുചിക്കൊപ്പം ആരോഗ്യവും, തയാറാക്കാം ചീര–പനീർ കബാബ്!

Merly M. Eldho

Chief Sub Editor

kabab34

ചീര–പനീർ കബാബ്

1.പച്ച ചീര – രണ്ടു കപ്പ്

‍വെളുത്തുള്ളി അല്ലി – ആറ്–ഏഴ്

ഇഞ്ചി – ഒരിഞ്ചു കഷണം

പച്ചമുളക് – മൂന്ന്

2.പനീർ – ഒരു കപ്പ്, ഗ്രേറ്റ് ചെയ്തത്

കടലമാവ് – കാൽ കപ്പ്

3.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

ചാട്ട് മസാല – പാകത്തിന്

4.നെയ്യ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

∙പനീർ ഗ്രേറ്റ് ചെയ്തതിലേക്കു കടലമാവു ചേർത്തു യോജിപ്പിക്കുക.

∙അരച്ചു വച്ച കൂട്ടും മൂന്നാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ച് കബാബിന്റെ ആകൃതിയിലാക്കി വയ്ക്കുക.

∙പാനിൽ നെയ്യ് ചൂടാക്കി കബാബ് തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.