Thursday 09 March 2023 03:59 PM IST : By സ്വന്തം ലേഖകൻ

ചൂടിനെ ചെറുക്കാൻ കഴിക്കാം മെലൺ സാലഡ‍്, വെറൈറ്റി റെസിപ്പി!

salad563

വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉള്ളുകുളിർപ്പിക്കുന്ന ഒരു സാലഡ് റെസിപ്പി തയാറാക്കാം...

മെലൺ സാലഡ്

1.തണ്ണിമത്തൻ, ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

മസ്ക്മെലൺ, ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

ഡ്രാഗൺഫ്രൂട്ട്, ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

ഡ്രസ്സിങ്ങിന്

2.നാരങ്ങനീര് – രണ്ടു വലിയ സ്പൂൺ

പുതിനയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തേൻ – ഒരു വലിയ സ്പൂൺ

ഒലിവ് ഓയിൽ – കാൽ കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

∙മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഡ്രസ്സിങ്ങ് തയാറാക്കുക.

∙ഇത് ഒന്നാമത്തെ ചേരുവയുടെ മുകളിൽ ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വിളമ്പാം.