Monday 10 February 2025 04:49 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിൽ തയാറാക്കാം റവ ബീറ്റ്റൂട്ട് ബർഫി, ഈസി റെസിപ്പി ഇതാ!

beetroot suji

റവ ബീറ്റ്റൂട്ട് ബർഫി

1.നെയ്യ് – രണ്ടു ചെറിയ സ്പൂൺ

2.റവ – ഒരു കപ്പ്

3.വെള്ളം – രണ്ടര കപ്പ്

ബീറ്റ്റൂട്ട് ജ്യൂസ് – അരക്കപ്പ്

4.പഞ്ചസാര – മുക്കാൽ കപ്പ്

5.നെയ്യ് – ഒരു ചെറിയ സ്പൂൺ

6.ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പാനിൽ നെയ്യ് ഒഴിച്ചു റവ രണ്ടു മൂന്നു മിനിറ്റു വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്കു വറുത്ത റവ ചേർത്തിളക്കി കുറുകുമ്പോൾ പഞ്ചസാര ചേർക്കുക.

∙പഞ്ചസാര നന്നായി അലിഞ്ഞു വരുമ്പോൾ നെയ്യ് ചേർത്തിളക്കണം.

∙പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകത്തിനു ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി മയം പുരട്ടിയ പരന്ന പാത്രത്തിലാക്കി ഒരു സ്പൂൺ കൊണ്ടു നിരത്തുക.

∙ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു മുകളിൽ കശുവണ്ടിപ്പരിപ്പു കൊണ്ട് അലങ്കരിച്ചു സെറ്റായി കഴിയുമ്പോൾ വിളമ്പാം.