Thursday 07 November 2024 03:12 PM IST : By സ്വന്തം ലേഖകൻ

മൈദയും അവ്നും ബീറ്ററും വേണ്ട, തയാറാക്കാം ഈസി റവ കേക്ക്!

rava cakeeee

മൈദയും അവ്നും ബീറ്ററും വേണ്ട, ഇതാ തയാറാക്കാം ഈസി റവ കേക്ക്!

റവ കേക്ക്

1.റവ – ഒന്നേകാൽ കപ്പ്

പഞ്ചസാര – അരക്കപ്പ്

ഏലയ്ക്ക – മൂന്ന്

2.മുട്ട – രണ്ട്

നെയ്യ് ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

3.പാൽ – ഒരു കപ്പ്

4.ഉപ്പ് – ഒരു നുള്ള്

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

5.ബദാം നുറുക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ റവ മിശ്രിതവും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.

∙ഇതിലേക്കു കാൽ കപ്പ് പാൽ ചേർത്തു യോജിപ്പിച്ച് പതിനഞ്ചു മിനിറ്റു മൂടി വയ്ക്കണം.

∙ശേഷം ബാക്കി പാലും നാലാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

∙സോസ്പാനിൽ അൽപം നെയ്യ് പുരട്ടി തയാറാക്കിയ മിശ്രിതം ഒഴിച്ച് ഒരു മിനിറ്റ് നല്ല തീയിൽ വേവിക്കുക.

∙മുകളിൽ ബദാം നുറുക്കിയത് വിതറി തീ കുറച്ചു വച്ച് പതിനഞ്ചു മിനിറ്റു മൂടി വച്ചു വേവിക്കണം.

∙ടൂത്ത്പിക് കൊണ്ടു കേക്കിന്റെ നടുവിൽ കുത്തിയാൽ കേക്ക് ഒട്ടിപ്പിടിക്കാത്തതാണു പരുവം.

∙തണുക്കുമ്പോൾ കഷണങ്ങളായി മുറിച്ചു വിളമ്പാം.