Friday 22 September 2023 04:56 PM IST : By Vanitha Pachakam

നാലുമണി പലഹാരം വ്യത്യസ്തമാക്കാൻ കിളിക്കൂട്, ആരേയും കൊതിപ്പിക്കും രുചി!

kilikkoodu

കിളിക്കൂട്

1. മുട്ട - മൂന്ന്

2. ചിക്കൻ എല്ലില്ലാതെ - കാൽക്കിലോ

ഉപ്പ്, മഞ്ഞൾപ്പൊടി - പാകത്തിന്

3. എണ്ണ - പാകത്തിന്

4. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - അഞ്ച്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

5. ഉരുളക്കിഴങ്ങ് - ഒന്ന്, പുഴുങ്ങിപ്പൊടിച്ചത്

കുരുമുളകുപൊടി - അര െചറിയ സ്പൂൺ

6. മല്ലിയില അരിഞ്ഞത് - അരക്കപ്പ്

ഉപ്പ് - പാകത്തിന്

7. ൈമദ - മൂന്നു വലിയ സ്പൂൺ

കോൺഫ്ളോർ - ഒരു െചറിയ സ്പൂൺ

8. റൊട്ടിപ്പൊടി - അരക്കപ്പ്

9. സേമിയ - ഒരു കപ്പ്

10. എണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മുട്ട പുഴുങ്ങി തോടു കളഞ്ഞ് ഓരോ മുട്ടയും വട്ടത്തിൽ മൂന്നായി മുറിച്ചു വയ്ക്കുക.

∙ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തു വേവിച്ചു വാങ്ങിയ ശേഷം മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ േചരുവ വഴറ്റി അടുപ്പിൽ നിന്നു വാങ്ങുക. ചൂടാറിയ ശേഷം മിക്സിയിൽ അടിച്ച ചിക്കനും അഞ്ചാമത്തെ േചരുവയും േചർത്തു നന്നായി കുഴയ്ക്കുക. മല്ലിയിലയും ഉപ്പും േചർത്തു നന്നായി കുഴച്ച് ഉരുളകളാക്കണം. ഓരോ ഉരുളയും പരത്തി, നടുവിൽ ഒരു കഷണം മുട്ട വച്ച്, പരത്തിയ ഭാഗം കൊണ്ടു മുട്ട പൊതിഞ്ഞ് നീളത്തിൽ ഉരുട്ടിയെടുക്കണം.

∙ ൈമദയും കോൺഫ്ളോറും വെള്ളത്തിൽ കലക്കിയതിൽ ഓരോ മുട്ടയും മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കണം.

∙ സേമിയ അൽപം വെള്ളം തളിച്ച് ഒരു പരന്ന പ്ലേറ്റിൽ നിരത്തുക. റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ ഉരുള സേമിയയിൽ ഉരുട്ടിയശേഷം തിളയ്ക്കുന്ന എണ്ണയിലിട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ഒരു മുട്ട നടുവിലും നാലു കിളിക്കൂടു ചുറ്റിനു വച്ച് വിളമ്പാം.