Thursday 09 December 2021 12:57 PM IST : By സ്വന്തം ലേഖകൻ

മലബാറിന്റെ രുചിക്കൂട്ടിൽ നിന്നും രുചിയൂറും കടലപ്പോള, ഈസി റെസിപ്പി!

kadalpola

കടലപ്പോള

1.കടലപ്പരിപ്പ് – 150 ഗ്രാം

ഉപ്പ് – പാകത്തിന്

2.മഞ്ഞക്കളർ – ഒരു നുള്ള്

പഞ്ചസാര – നാലു വലിയ സ്പൂൺ

മുട്ട – നാല്, അടിച്ചത്

3.നെയ്യ് – പാകത്തിന്

4.കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – മൂന്നു വലിയ സ്പൂൺ

ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കടലപ്പരിപ്പ് ഉപ്പു ചേർത്തു വേവിക്കുക.

∙നന്നാ‌യി വെന്തശേഷം വാങ്ങി മഞ്ഞക്കളറും പഞ്ചസാരയും മുട്ട അടിച്ചതും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കണം.

∙ഈ മിശ്രിതം ചൂടായ നോൺസ്‍റ്റിക് പാനിൽ ഒഴിച്ച്, മുകളിൽ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി പാത്രം അടച്ചു വച്ചു ചെറുതീയിൽ വേവിക്കുക.