Tuesday 28 December 2021 11:24 AM IST : By സ്വന്തം ലേഖകൻ

മലബാർ സ്പെഷ്യൽ ഓമനപ്പത്തിരി, രുചിയൂറും റെസിപ്പി!

pathiri

ഓമനപ്പത്തിരി

1.മൈദ – ഒരു ക‌പ്പ്

മുട്ട – ഒന്ന്

ഉപ്പ് – ഒരു നുള്ള്

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – അര ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

4.മുളകുപൊടി – അര ചെറിയ സ‌്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

6.മുട്ട – മൂന്ന്

7.നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു മിക്സിയിൽ അടിച്ചു ദോശമാവിന്റെ അയവിൽ മാവു തയാറാക്കുക.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റി മൂപ്പിക്കണം.

∙മസാലമണം വരുമ്പോൾ തക്കാളിയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ മുട്ട അടിച്ചതു ചേർത്തു ചിക്കിപ്പൊരിക്കുക. നന്നായി വരട്ടി വാങ്ങണം. ഇതാണ് ഫില്ലിങ്.

∙തവ ചൂടാക്കി, ഓരോ തവി മാവു വീതം കോരിയൊഴിച്ചു ദോശ ചുട്ടു മാറ്റിവയ്ക്കണം.

∙എല്ലാ ദോശയും തയാറാക്കിയശേഷം ഓരോ ദോശയിലും മുട്ടക്കൂട്ട് അൽപം വീതം വച്ചു ചുരുട്ടിയെടുക്കണം.

∙ഓരോ റോളിനു മുകളിലും നെയ്യ് തൂക്കണം.