Friday 01 October 2021 12:05 PM IST : By Vanitha Pachakam

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പനീർ റോൾസ്!

panroollllls

പനീർ റോൾസ്

1. എണ്ണ - പാകത്തിന്

2. സവാള - രണ്ട്, പൊടിയായി അരിഞ്ഞത്

3. പനീർ പൊടിച്ചത്- രണ്ടു കപ്പ്‌

പീസ് വേവിച്ചത് - അരക്കപ്പ്

മാഗി വെജിറ്റബിൾ ക്യൂബ്സ് - അഞ്ച് പൊടിച്ചത്

മല്ലിയില അരിഞ്ഞത്- രണ്ടു വലിയ സ്പൂൺ

4. റൊട്ടി- 24 സ്ലൈസ്

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സവാള ചേർത്തു ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക. ഇതിലേക്കു പനീർ പൊടിച്ചതും പീസ് വേവിച്ചതും മാഗി വെജിറ്റബിൾ ക്യൂബ് പൊടിച്ചതും മല്ലിയിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നുംവാങ്ങുക.

∙ ഒരു സ്ലൈസ് റൊട്ടിയെടുത്തു വെള്ളത്തിൽ മുക്കിയ ശേഷം രണ്ടു കൈവെള്ളക്കിടയിലായി വച്ച് അധികമുള്ള വെള്ളം പിഴിഞ്ഞു കളയുക. റൊട്ടി നന്നായി പരന്നു കിട്ടണം.

∙ ഇതിനു നടുവിലായി ഒരു വലിയ സ്പൂൺ പനീർ മിശ്രിതം വച്ച് രണ്ടായി മടക്കി അറ്റം അമർത്തി ഒട്ടിക്കുക.

∙ ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ ചട്നിക്കോ ടുമാറ്റോ സോസിനോ ഒപ്പം വിളമ്പാം.