Tuesday 04 July 2023 04:34 PM IST : By സ്വന്തം ലേഖകൻ

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ ഞൊടിയിടയിൽ ഒരു പലഹാരം!

rava kunukku

റവ കുണുക്ക്

1.റവ – അരക്കപ്പ്

2.കട്ടത്തൈര് – അരക്കപ്പ്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ റവ എടുത്ത് അതിസലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി അരമണിക്കൂർ വയ്ക്കുക.

∙ഈ മിശ്രിതത്തിൽ നിന്നും ഓരോ ചെറിയ സ്പൂൺ വീതം എടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙സോസിനൊപ്പം വിളമ്പാം.