Saturday 19 September 2020 03:24 PM IST : By അമ്മു മാത്യു

കുട്ടികൾക്കായി കൊതിയൂറും ഏപ്രിക്കോട്ട് ചീസ്കേക്ക്

Apricot-Cheese-Cake ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. മാറി (marie) ബിസ്ക്കറ്റ് – 10

മൃദുവായ വെണ്ണ – മൂന്നു–നാലു വലിയ സ്പൂൺ

2. ഏപ്രിക്കോട്ട് – ആറ്

പഞ്ചസാര – നാലു വലിയ സ്പൂൺ

3. ക്രീം – ഒരു കപ്പ്

4. കണ്ടൻസ്ഡ് മിൽക്ക് – ഒരു കപ്പ്

നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ബിസ്ക്കറ്റ് പൊടിച്ചതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. ഇത് അവ്ൻപ്രൂഫ് ഗ്ലാസുകളിലോ ബൗളുകളിലോ ആക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക.

∙ രണ്ടാമത്തെ ചേരുവ ഒരു ചെറിയ പാനിലാക്കി അൽപം വെള്ളം ചേർത്തു വേവിച്ചു വയ്ക്കണം.

∙ ക്രീം, ഐസിനു മുകളിൽ വച്ച് അടിച്ചു കട്ടിയായിത്തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക്കും നാരങ്ങാനീരും ചേർത്തു ന ന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഈ മിശ്രിതം ചൂടാറിയ ബിസ്ക്കറ്റ് ബേസിനു മുകളിൽ ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ സെറ്റാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഏപ്രിക്കോട്ട് ഓ   രോന്നും ജ്യൂസോടു കൂടി  ഓരോ ഗ്ലാസിൽ വച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam