Saturday 21 December 2024 01:01 PM IST

നല്ല ക്രിസ്പി ബീഫ് കട്‌ലറ്റ് ഇല്ലാതെ എന്തു ക്രിസ്മസ്, ഇതാ റെസിപ്പി!

Liz Emmanuel

Sub Editor

beef cutleeeet

ബീഫ് കട്‌ലറ്റ്

1.ബീഫ് – മുക്കാൽ കിലോ

2.വെളുത്തുള്ളി – ഒരു കുടം, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

5.ഇ‍ഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

6.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങി പൊടിച്ചത്

8.മുട്ട – രണ്ട്, അടിച്ചത്

9.ബ്രെഡ് പൊടിച്ചത് – പാകത്തിന്

10.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വ‍ൃത്തിയാക്കി കഷണങ്ങളാക്കി വെള്ളം വാലാന്‍ വയ്ക്കുക.

∙പ്രഷർ കുക്കറിൽ ബീഫും രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും യോജിപ്പിച്ച് വേവിച്ചെടുക്കുക.

∙ബീഫ് കഷണങ്ങൾ മിൻസ് ചെയ്തു മാറ്റി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റുക.

∙മിൻസ് ചെയ്ത ബീഫ് ചേർത്തിളക്കി‌ യോജിപ്പിക്കുക.

∙ഉരുളക്കിഴങ്ങും ചേർത്തു നന്നായി യോജിപ്പിച്ച് ബീഫ് വേവിച്ച വെള്ളവും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു വാങ്ങണം.

∙തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിലാക്കി മുട്ട അടിച്ചതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരാം.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.

Tags:
  • Non-Vegertarian Recipes
  • Pachakam
  • Snacks