Saturday 23 December 2023 03:27 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസിനു ഒരു സ്പെഷല്‍ കേക്ക് ആയാലോ? ടേസ്റ്റി നട്ടി ബനാന കേക്ക്

nutty-banana-cake44677

1. വെണ്ണ – 200 ഗ്രാം

പഞ്ചസാര പൊടിച്ചത് – 250 ഗ്രാം

2. മുട്ട – മൂന്ന്

3. മൈദ – 200 ഗ്രാം

ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍

4. പാളയന്‍കോടൻ പഴം (നന്നായി പഴുത്തു കറുത്തത്) – നാല്–അഞ്ച് ഇടത്തരം, ഉടച്ചത്    

കറുവാപ്പട്ട പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍

കശുവണ്ടിപ്പരിപ്പ് വറുത്തത് – രണ്ടു വലിയ സ്പൂണ്‍

5. വനില എസ്സൻസ് – അര ചെറിയ സ്പൂൺ  

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ വെണ്ണയും പഞ്ചസാരയും ഒരു ബൗളിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം. മുട്ട അടിച്ചത് ഇതില്‍ ചേര്‍ത്ത് അടിച്ചു യോജിപ്പിക്കുക.

∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു വയ്ക്കുക.

∙ വെണ്ണ മിശ്രിതത്തില്‍ മൈദ  മിശ്രിതവും നാലാമത്തെ ചേരുവയും മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം. ഇതിലേക്കു വനില എസ്സൻസും ചേർക്കുക.

∙ ഇതു മയം പുരട്ടിയ കേക്ക്പാനില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. മുകള്‍വശം ഗോള്‍ഡന്‍ നിറമാകുന്നതാണു പാകം.

∙ അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറിയ ശേഷം കേക്ക് മറിച്ചിടുക.

∙ 250 ഗ്രാം ബട്ടര്‍ ക്രീമും ഒരു ചെറിയ സ്പൂണ്‍ കാപ്പിപ്പൊടിയും രണ്ടു വലിയ സ്പൂണ്‍  കൊക്കോ പൗഡറും ചേര്‍ത്തു നന്നായി യോജിപ്പിച്ചു മയപ്പെടുത്തണം. ഇതു കേക്കിനു മുകളിൽ നിരത്തണം.

∙ ഇനി കേക്കിന്റെ ഒരറ്റം (ഏകദേശം കാൽ ഭാഗം) സ്ലൈസ് ചെയ്തു മാറ്റുക. ബാക്കി കേക്ക് കുത്തിനിറുത്തണം. ഇനി കേക്ക് മുഴുവനും തയാറാക്കിയ ഐസിങ് കൊണ്ടു പൊതിഞ്ഞു ചിത്രത്തിൽ കാണുന്നതു പോലെ ഡിസൈൻ ചെയ്യുക. ബട്ടർക്രീമിൽ ചുവപ്പും പിങ്കും ഫൂഡ് കളര്‍ ചേര്‍ത്തു പുക്കളും പച്ച ഫൂഡ് കളര്‍ ചേര്‍ത്ത് ഇലകളും ഉണ്ടാക്കി കേക്ക് അലങ്കരിക്കുക.     

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനിത ഐസക്, മന്ന കുക്കറി സ്കൂൾ, മാമംഗലം, എറണാകുളം

Tags:
  • Desserts
  • Pachakam