Tuesday 14 September 2021 11:28 AM IST : By Vanitha Pachakam

കുട്ടിപ്പട്ടാളത്തിനു നല്കാം രുചിയൂറും ചിക്കൻ കൊഴുക്കട്ട, ഈസി റെസിപ്പി!

koxhukkatta

ചിക്കൻ കൊഴുക്കട്ട

1. വെള്ളം - ഒന്നേകാൽ ഗ്ലാസ്

എണ്ണ - അര ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

2. അരിപ്പൊടി - ഒരു ഗ്ലാസ്

3. എണ്ണ - പാകത്തിന്

4. സവാള - ഒന്ന്, ചെറുതായി അരിഞ്ഞത്

പച്ചമുളക് - രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്

ഉപ്പ് - പാകത്തിന്

5. ചിക്കൻ വേവിച്ചു നുറുക്കിയത് - അരക്കപ്പ്

തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

ഗരംമസാലപ്പൊടി - അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിച്ച ശേഷം അരിപ്പൊടിയിൽ ഒഴിച്ചു നന്നായി കുഴച്ചു മാവു തയാറാക്കി വയ്ക്കണം.

∙ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിൽ അരക്കപ്പ് വെള്ളം കുടഞ്ഞിളക്കി പാത്രം മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം.

∙ കൈവെള്ളയിൽ അൽപം എണ്ണ തേച്ച് മാവ് അൽപമെടുത്തു പരത്തി നടുവിലായി ചിക്കൻ മസാല വച്ചു നന്നായി ഉരുട്ടിയെടുക്കണം.

∙ ഇങ്ങനെ മുഴുവൻ മാവും മസാലയും കൊണ്ട് ഉരുളകൾ തയാറാക്കിയ ശേഷം ആവിവരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വാഴയിലയിട്ട് ആവിയിൽ വേവിക്കുക.

∙ ചൂടോടെ വിളമ്പാം.