Monday 12 September 2022 12:54 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ചിക്കൻ പോപ്കോൺ!

popcorn

ചിക്കൻ പോപ്കോൺ

1.ചിക്കൻ – കാൽ കിലോ

2.മുട്ട – ഒന്ന്

സോയാ സോസ് – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂണ്‍

ഗാർലിക് പൗഡർ – മുക്കാൽ ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

തൈര് – അര വലിയ സ്പൂൺ

3.മൈദ – അരക്കപ്പ്

കോൺഫ്‌ളോർ – അരക്കപ്പ്

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

ഗാർലിക് പൗഡർ – അര ചെറിയ സ്പൂൺ

തണുത്ത വെള്ളം – കാൽ കപ്പ്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙ഒരു വലിയ ബൗളിൽ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം.

∙ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക.

∙ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങൾ വീണ്ടും മുട്ട മിശ്രിതത്തിൽ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തിൽ ഇട്ടു കുടഞ്ഞെടുക്കണം.

∙ഇത് ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.