Friday 03 November 2023 03:55 PM IST : By Nimmy Thrissur

വിരുന്നുകാരെ ‍ഞെട്ടിക്കാൻ കിടിലൻ ഡിസ്സേർട്ട്, നാവിൽ അലിഞ്ഞിറങ്ങും രുചി!

dates

നാവിലിട്ടാൽ അലിഞ്ഞിറങ്ങും രുചിയിൽ തയാറാക്കം രുചിയൂറും ഡിസ്സേർട്ട്. ഈന്തപ്പഴവും പാലും ചോക്‌ലേറ്റും ചേർന്ന കൊതിപ്പിക്കും വിഭവം.

ചേരുവകൾ

1.ആദ്യത്തെ ലെയർ ഉണ്ടാക്കുന്നതിനായി

∙ഈന്തപ്പഴം - 200 ഗ്രാം

∙ചൂടു പാൽ - 1 കപ്പ്

∙ഡേറ്റ് സിറപ്പ് - 1 ടേബിൾസ്പൂൺ

∙പാൽ - 1/2 കപ്പ്

∙കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ

∙ഡാർക്ക് ചോക്ലേറ്റ് - 60 ഗ്രാം

2.രണ്ടാമത്തെ ലെയർ ഉണ്ടാക്കുന്നതിനായി

∙പാൽ - 3 ടേബിൾ സ്പൂൺ, 2 കപ്പ്

∙കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ

∙പാൽപ്പൊടി - 18 ഗ്രാം

∙പഞ്ചസാര - 1/4 കപ്പ്

∙വാനില എസൻസ് - 1 ടീസ്പൂൺ

∙ഉപ്പ് - 1/4 ടീസ്പൂൺ

∙വൈറ്റ് ചോക്ലേറ്റ് - 60 ഗ്രാം

∙മിൽക്ക് മെയ്ഡ് - 1/4 കപ്പ്

∙ഉപ്പില്ലാത്ത വെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ഒരു പാത്രത്തിൽ കുരുകളഞ്ഞ ഈന്തപ്പഴം എടുത്ത് അതിലേക്ക് ചൂട് പാൽ ഒഴിച്ച് 10 മിനിറ്റ് നേരം കുതിർത്തു വയ്ക്കാം. ഇനി ഇത് മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് അതിലേക്ക് ഡേറ്റ് സിറപ്പും ഒഴിച്ച് അടിച്ചെടുക്കുക.

∙ഒരു സോസ്പാനിൽ പാലൊഴിച്ച് അതിലേക്ക് കൊക്കോ പൗഡർ ഇട്ട് ചെറിയ തീയിൽ ചൂടാക്കുക.

∙ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് ഉരുക്കി എടുക്കാം.

∙ഇതിലേക്ക് ഇനി നേരത്തെ അടിച്ചു വച്ച ഈന്തപ്പഴം മിശ്രിതം ചേർത്തു കട്ടിയാവുന്നതുവരെ ചൂടാക്കി എടുക്കാം.

∙ഇനി ഇത് ചൂടാറിയ ശേഷം ഒരു ഡെസേർട്ട് ഗ്ലാസ്സിലോ പാത്രത്തിലോ പകുതി വരെ മാത്രം ഒഴിച്ച് ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം.

∙അടുത്ത ലെയർ ഉണ്ടാക്കുന്നതിനായി ഒരു സോസ്പാനിൽ പാൽ, പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച ശേഷം ചെറുതീയിൽ ചൂടാക്കി എടുക്കുക. എസൻസ് കൂടി ചേർത്തു കൊടുക്കാം.

∙ ഒരു പാത്രത്തിൽ കോൺഫ്ലവർ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പാലൊഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച ശേഷം ഇത് സോസ്പാനിലേക്ക് ഒഴിച്ച് കൊടുക്കാം.

∙ഇനി ഇത് ചെറുതായി കട്ടിയാകുന്നത് വരെ ഇളക്കി കൊടുത്തശേഷം വൈറ്റ് ചോക്ലേറ്റ് ചേർത്ത് ഉരുക്കി എടുക്കാം. അതിനുശേഷം ഉപ്പ് ചേർത്തു കൊടുക്കാം.

∙ഇനി ഇത് കട്ടിയായി കഴിഞ്ഞാൽ ഇതിലേക്ക് മിൽക്ക് മെയ്ഡും ഒരു ടീസ്പൂൺ ഉപ്പില്ലാത്ത വെണ്ണയും ചേർത്ത് കൊടുക്കാം. ഇനി ഈ മിശ്രിതം ചൂടാറിയ ശേഷം നേരത്തെ ഫ്രിജിൽ വച്ച് തണുപ്പിച്ച ഫസ്റ്റ് ലയറിന് മുകളിൽ പതുക്കെ ഒഴിച്ചു കൊടുക്കാം.

∙ഇത് ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം. അതിനുശേഷം ഇഷ്ടമുള്ള നട്സ് വച്ച് അലങ്കരിക്കാം. ഡ്രീമി ഡേറ്റ്സ് ഡെസേർട്ട് തയാറായിക്കഴിഞ്ഞു.

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts