Saturday 16 July 2022 12:11 PM IST : By Asha Raghavan

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, ഹെൽത്തി കൂവ പുഡിങ്!

pudding arrow

ഹെൽത്തി കൂവ പുഡിങ്

ഒരു കപ്പ് കൂവപ്പൊടി രണ്ടു കപ്പ് പാലിൽ ഒരു കപ്പ് പഞ്ചസാരയും പൊടിയായി അരിഞ്ഞ നേന്ത്രപ്പഴവും ഏലയ്ക്കാപ്പൊടിയും ചേർത്ത് ചെറുതീയിൽ കട്ട കെട്ടാതെ ഇളക്കുക. കുറുകുമ്പോൾ അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി നന്നായി കുറുക്കിയെടുക്കുക. നെയ്യിൽ അൽപം കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കൂവപ്പൊടി മിശ്രിതത്തിൽ ചേർത്തിളക്കുക. ഇത് നെയ്യ് പുരട്ടിയ സ്‌റ്റീൽ പ്ലേറ്റിൽ ചൂടോടെ ഒഴിച്ചു പരത്തുക. ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്കു കമഴ്ത്തിയിടുക. നാല് അച്ച് ശർക്കര കാൽ കപ്പ് വെള്ളത്തിൽ അലിയിച്ച് അരിച്ചെടുത്ത് ശർക്കരപ്പാനി തയാറാക്കുക. ഇത് പുഡിങ്ങിനു മുകളിൽ ഒഴിച്ച് നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പ് നുറുക്കിയത് വിതറുക. തണുപ്പിച്ച ശേഷം മുറിച്ചു വിളമ്പാം.

Tags:
  • Desserts
  • Easy Recipes
  • Pachakam